കാ​ർ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രു മ​ര​ണം
Thursday, January 20, 2022 10:40 PM IST
ഒ​റ്റ​പ്പാ​ലം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം തി​രു​വാ​ഴി​യോ​ട് പാ​റ​മേ​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് (55) മ​രി​ച്ച​ത്. ചെ​ർ​പ്പുള​ശേ​രി - ഒ​റ്റ​പ്പാ​ലം റോ​ഡി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 10.30ഓടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ചെ​ർ​പ്പുള​ശേ​രി​യി​ലെ ഫ്ര​ണ്ട്സ് ഹാ​ർ​ഡ്‌വെ​യ​ർ ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ സ​പ്ലൈ ചെ​യ്യാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ട​യി​ൽനി​ന്ന് ലോ​റി​യി​ൽ ക​യ​റ്റി​യശേ​ഷം ക​ട​യു​ടെ ഷ​ട്ട​ർ അ​ട​ച്ച് ലോ​റി​ക്കുപി​ന്നി​ൽ നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പ​ട്ടാ​ന്പി റോ​ഡി​ൽനി​ന്ന് ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തേ​ക്കു തി​രി​ഞ്ഞ് ഇ​റ​ങ്ങിവ​ന്ന കാ​ർ നി​യ​ന്ത്ര​ണംവി​ട്ടു ലോ​റി​ക്കു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​റി​നും ലോ​റി​ക്കും ഇ​ട​യി​ൽ കു​ടു​ങ്ങിപ്പോവു​ക​യാ​യി​രു​ന്നു.