ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ഖ​രമാ​ലി​ന്യ സം​സ്കര​ണ കേ​ന്ദ്രം അ​ടു​ത്തമാ​സം മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Wednesday, January 19, 2022 11:36 PM IST
ഷൊ​ർ​ണൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​വു​ന്നു, ഖ​ര മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം അ​ടു​ത്ത മാ​സം മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഷൊ​ർ​ണൂ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ പ്ര​ശ്ന​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​വു​ന്ന​ത്.

ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ഏ​റെ കാ​ല​മാ​യി അ​നു​ഭ​വി​ക്കു​ന്ന ജ​ന​കീ​യ പ്ര​ശ്നം കൂ​ടി​യാ​ണി​ത്. സം​സ്ക​ര​ണ​കേ​ന്ദ്ര​മോ ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​താ​യി​രു​ന്നു ന​ഗ​ര​സ​ഭ നേ​രി​ട്ട മു​ഖ്യ​മാ​യ പ്ര​ശ്നം.

അ​വ​സാ​ന​മാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി പ്ലാ​ന്‍റ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​റു​കി​ട വ്യ​വ​സാ​യ​വി​ക​സ​ന​കേ​ന്ദ്ര​ത്തി​നെ മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ. ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​തോ​ടെ കു​റ​വു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പൊ​തു​നി​ര​ത്തു​ക​ളി​ലു​ള്ള​വ ഇ​പ്പോ​ഴും എ​ത്തു​ന്നു​ണ്ട്.

ജൈ​വ, അ​ജൈ​വ, പ്ലാ​സ്റ്റി​ക്, ഇ​ല​ക്ട്രോ​ണി​ക്, ഇ​വേ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ദി​നം ഒ​രു ട​ണ്ണോ​ളം മാ​ലി​ന്യം എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്ക്. ഇ​തി​ൽ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​ടി​ച്ച് ഗ്രീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് ന​ൽ​കു​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റെ​ല്ലാ മാ​ലി​ന്യ​വും സം​ഭ​രി​ക്കു​ക​യാ​ണ്.

പൊ​തു​നി​ര​ത്തു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന പ​ച്ച​ക്ക​റി, ഭ​ക്ഷ​ണ, ഇ​റ​ച്ചി അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​പ്പോ​ഴും മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് കൂ​ട്ടി​യി​ടു​ക​യാ​ണ്. ഇ​ത് ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളും നാ​യ്ക​ളും സ​മീ​പ​ത്തെ ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

ക്ലാ​സെ​ടു​ക്കു​ക​യാ​യി​രു​ന്ന അ​ധ്യാ​പ​ക​ന്‍റെ വി​ര​ൽ പ​ന്നി ക​ടി​ച്ചു​മു​റി​ച്ച സം​ഭ​വം​വ​രെ ഉ​ണ്ടാ​യി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​തും വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു.

മാ​ലി​ന്യ​സം​സ്ക​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു. മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​ലേ​ക്കാ​വ​ശ്യ​മാ​യ ഓ​ർ​ഗാ​നി​ക് വേ​സ്റ്റ് ക​ണ്‍​വേ​ർ​ട്ട​ർ, ബൈ​ലി​ംഗ് മെ​ഷീ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​ൻ 2.99 കോ​ടി​രൂ​പ​യു​ടെ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്.
മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു ക​ഴി​ഞ്ഞു ഇ​നി വെ​ള്ള​ത്തി​നു​ള്ള പൈ​പ്പി​ടാ​നു​ള്ള കാ​ല താ​മ​സം മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ എം.​കെ. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.