കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ 33 കെവി സ​ബ് സ്റ്റേ​ഷ​ൻ വ​രു​ന്നു
Wednesday, January 19, 2022 11:36 PM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം മ​ല​ന്പു​ഴ മോ​ഡ​ൽ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും വൈ​ദ്യുതി​യു​ടെ പ്ര​സ​ര​ണശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ം കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ 33 കെവി സബ് സ്റ്റേഷൻ വരുന്നു. ഇ​റിഗേ​ഷ​ൻ ബം​ഗ്ലാ​വി​നു സ​മീ​പത്താണ് സ​ബ് സ്റ്റേ​ഷ​ൻ വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​സേ​ച​ന​വ​കു​പ്പ് കെഎ​സ്ഇബി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വൈ​ദ്യൂ​തി വ​കു​പ്പ് ജ​ല​സേ​ച​ന വ​കു​പ്പി​ന് പ്ര​പ്പോ​സ​ൽ ന​ൽ​കി​യ​താ​യി കെഎ​സ്ഇബി എ​ക്സി ക്യൂട്ടീവ് ​എ​ൻജിനീ​യർ എ​സ്. മൂ​ർ​ത്തി ദീ​പി​ക​യോടു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26 ന് ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി കാ​ഞ്ഞി​ര​പ്പു​ഴയി​ൽ വാ​ടി​കാ​സ്മി​തം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ കെ.​ ശാ​ന്ത​കു​മാ​രി എംഎൽഎ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്ത ശേ​ഷം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 33 കെവി​സ​ബ് സ്റ്റേ​ഷ​ന്‍റെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​പ്പോ​സ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഐബി​ക്ക് സ​മീ​പ​ത്തോ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഓ​ഫീ​സി​നു സ​മീ​പ​ത്തോ കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ലം ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ വൈ​ദ്യുതി​യു​ടെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ധ്യ​ത​പ​ഠ​നം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ. കൃ​ഷ്​ണ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡാം​ ടോ​പ്പ് റോ​ഡി​ന്‍റെ മു​ക​ളി​ലാ​യി സോ​ളാ​ർ കോ​റി​ഡോ​ർ, കാ​റ്റി​ൽ നി​ന്ന് വൈ​ദ്യുതി ഉ​ദ്പാ​ദി​പ്പി​ക്ക​ൽ, മി​നി ഹൈ​ഡ്രോ പ്രേ​ജ​ക്റ്റ് എ​ന്നി​വ​ക്കെ​ല്ലാം ഇ​വി​ടെ സാ​ധി​ക്കു​മെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ഉ​ള്ള​ത്.

മാ​ത്ര​മ​ല്ല അ​ട്ട​പ്പാ​ടി​ അ​ഗ​ളി​യി​ലെ ഭൂ​ത​ല സൗ​രോ​ർ​ജ്ജ മോ​ഡ​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ലും ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ദ​ഗ്ദ​രു​ടെ അ​ഭി​പ്രാ​യം. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കൂ​ടാ​തെ ത​ച്ച​ന്പാ​റ, ക​രി​ന്പ പ​ഞ്ചാ​യ​ത്തു​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഹ​ബ്ബ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്.