സൈ​ര​ന്ധ്രി വീ​ൽ​ട്രാ​ക്ക് കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മാ​ണം ധ്രു​ത​ഗ​തി​യി​ൽ
Monday, January 17, 2022 12:59 AM IST
മ​ണ്ണാ​ർ​ക്കാ​ട് : സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലേ​ക്കു​ള്ള വീ​ൽ ട്രാ​ക്ക് കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ തു​ട​രു​ന്നു.

അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു​ള്ളി​ൽ 21 കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​ക്കാ​യി 11.58 കോ​ടി രൂ​പ​യാ​ണ് ന​ബാ​ർ​ഡ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

മു​ക്കാ​ലി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്‍റെ വാ​ച്ച്ട​വ​ർ വ​രെ നീ​ളു​ന്ന 21 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് വീ​ൽ ട്രാ​ക്ക് കോ​ണ്‍​ക്രീ​റ്റ് രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മേ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​ന്‍റെ ഭി​ത്തി​ക​ളും ച​പ്പാ​ത്ത്, ക​ൽ​വ​ർ​ട്ട് എ​ന്നി​വ​യും പു​ന​ർ​നി​ർ​മ്മി​ക്കു​ന്നു​ണ്ട്. യ​ഥാ​ർ​ത്ഥ​ത്തി​ൽ ഈ ​റോ​ഡി​ന് 15 മീ​റ്റ​റി​ല​ധി​കം വീ​തി​യു​ണ്ട്.

1969ക​ളി​ൽ കൂ​പ്പ് റോ​ഡാ​യി​രു​ന്നു ഇ​ത്. 1974ൽ ​സൈ​ല​ന്‍റ് വാ​ലി വൈ​ദ്യു​ത പ​ദ്ധ​തി​ക്കാ​യി റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ റോ​ഡ് പ​ല ഭാ​ഗ​ത്തും ത​ക​ർ​ന്ന​തി​നാ​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ന്നി​രു​ന്നു.

തു​ട​ർ​ന്നാ​ണ് വീ​ൽ ട്രാ​ക്ക് കോ​ണ്‍​ഗ്രീ​റ്റ് രീ​തി​യി​ൽ ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​ത്.
റോ​ഡി​ന്‍റെ വ​ള​വു​ക​ൾ ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് വീ​ൽ ട്രാ​ക്ക് രീ​തി​യി​ൽ കോ​ണ്‍​ഗ്രീ​റ്റ് ചെ​യ്യു​ക.

ര​ണ്ട് വീ​ലു​ക​ൾ പ​തി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് 70 സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യി​ലും അ​ടി​യി​ൽ ഒ​രു മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് കോ​ണ്‍​ഗ്രീ​റ്റ് ചെ​യ്യു​ക. ഇ​തി​ന്‍റെ ഇ​ട​യി​യും മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണി​ട്ട് മൂ​ടും.

അ​തി​നാ​ൽ കോ​ണ്‍​ക്രീ​റ്റ് യ​ഥാ​ർ​ത്ഥ​ത്തി​ൽ 1.40 മീ​റ്റ​ർ മു​ക​ൾ ഭാ​ഗ​ത്തും അ​ടി​ഭാ​ഗ​ത്ത് 2 മീ​റ്റ​റു​മാ​ണ് വ​രി​ക​യെ​ന്ന് സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്.​വി​നോ​ദ് ഐ​എ​ഫ്എ​സ് ദീ​പി​ക​യോടു പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യാ​ണ് പ​ദ്ധ​തി ശു​പാ​ർ​ശ ചെ​യ്ത​ത്. സൈ​ല​ന്‍റ് വാ​ലി മാ​നേ​ജ്മെ​ന്‍റ് പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സൈ​ല​ന്‍റ് വാ​ലി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി ആ​യ​തി​നാ​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ഈ ​പ്ര​വൃ​ത്തി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും പ​രി​സ്ഥി​തി​ക്ക് ആ​ഘാ​തം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ല​ല്ല റോ​ഡ് ന​വീ​ക​ര​ണ​മെ​ന്നും വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ​റ​ഞ്ഞു.

സൈ​ര​ന്ദ്രി, പ​ന്ത​ൻ​തോ​ട് സം​ര​ക്ഷ​ണ ക്യാ​ന്പു​ക​ൾ ഇ​വി​ടെ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ക​രു​വാ​ര ഉൗ​ര്, പു​ല്ലു​മ​ല, പൂ​ച്ചി​പ്പാ​റ, കൂ​ന്പ​ൻ, വാ​ള​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാ​മു​ള്ള ഏ​ക​മാ​ർ​ഗം ഈ ​സൈ​ര​ന്ധ്രി കാ​ന​ന​പാ​ത​യാ​ണ്.

സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ നി​ന്നും പാ​റ​പൊ​ട്ടി​ച്ചാ​ണ് നി​ർ​മാണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ​റ​ഞ്ഞു.
ഈ ​പ്ര​വൃ​ത്തി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​മ​ഗ്രി​ക​ളും പു​റ​ത്തു നി​ന്നാ​ണ് കൊ​ണ്ടു വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ദി​വ​സ​വും നൂ​റി​ല​ധി​കം പേ​ർ എ​ത്തു​ന്ന ഉ​ദ്യാ​ന​മാ​ണ് സൈ​ല​ന്‍റ് വാ​ലി.

അ​വ​ർ​ക്കു​ള്ള സം​ര​ക്ഷ​ണ​മാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. മു​ന്പ് ക​ല്ലു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ടി വ​ന്നി​രു​ന്ന റോ​ഡ് ഇ​നി കോ​ണ്‍​ക്രീ​റ്റ് റോ​ഡ് ആ​വു​ന്പോ​ൾ ര​ണ്ട് മ​ണി​ക്കൂ​ർ ആ​യി​രു​ന്ന​ത് ഒ​രു മ​ണി​ക്കൂ​റി​ൽ താ​ഴെ മാ​ത്ര​മേ സ​മ​യം ആ​വ​ശ്യ​മാ​യി വ​രി​ക​യു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യം. മ​ഴ തു​ട​ങ്ങി​യാ​ൽ മ​ഴ​യ്ക്കു​ശേ​ഷം പ്ര​വ​ർ​ത്തി ന​ട​ത്തു​മെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ​റ​ഞ്ഞു.