കാ​ര​റ സെ​ന്‍റ് തോ​മ​സ് ദേവാ​ല​യ തി​രു​നാ​ൾ ആഘോഷം സമാപിച്ചു
Monday, January 17, 2022 12:59 AM IST
അ​ഗ​ളി: കാ​ര​റ സെ​ന്‍റ് ജോ​സ​ഫ് ദേവാ​ല​യ തി​രു​നാ​ൾ ആ​ഘോ​ഷ​വും വിശുദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ വ​ർ​ഷ സ​മാ​പ​ന​വും നി​യു​ക്ത ബി​ഷ​പ്പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മാ​പി​ച്ചു.

രൂ​പ​ത അ​ധ്യ​ക്ഷ​നാ​യി നിയുക്തനായ ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ തി​രു​ക്ക​ർ​മ​ങ്ങ​ളാ​യി​രു​ന്നു കാ​ര​റ സെ​ന്‍റ് ജോ​സ​ഫ് ദേവാ​ല​യ​ത്തി​ൽ ന​ട​ന്ന​ത്.

ദേവാ​ല​യ​ത്തി​ൽ എ​ത്തി​യ ബി​ഷ​പ്പി​നെ ഇ​ട​വ​ക വി​കാ​രി ഫാ.​ബി​ജു കു​മ്മം​കോ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ജ​നം സ്വീ​ക​രി​ച്ചു. രാ​വി​ലെ പത്തിനു ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കും മ​റ്റു തി​രു​ക്ക​ർ​മങ്ങ​ൾ​ക്കും ബി​ഷ​പ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് കാ​ര​റ ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും വിശുദ്ധ കു​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ന​ട​ന്ന തി​രുക്ക​ർ​മങ്ങ​ൾ​ക്ക് പാ​ല​ക്കാ​ട് രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​ റെ​നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, അ​ഗ​ളി ഫാ​ത്തി​മ മാ​താ പള്ളി വി​കാ​രി ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ, ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് പള്ളി വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ ത​ട്ടി​ൽ, ത്രി​ത്വ​മ​ല ഹോ​ളി​ട്രി​നി​റ്റി ച​ർ​ച്ച് വി​കാ​രി ഫാ.​ജോ​ബി ത​ര​ണി​യി​ൽ, ഷോ​ള​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് വി​കാ​രി ഫാ.​ നി​ലേ​ഷ് തു​രു​ത്തു​വേ​ലി​ൽ, താ​വ​ളം ഹോ​ളി ട്രി​നി​റ്റി ഫെ​റോ​ന പള്ളി വി​കാ​രി ഫാ.​ജോ​ മി​സ് കൊ​ട​ക​ശേ​രി​യി​ൽ, കാ​ഞ്ഞി​ ര​പ്പു​ഴ ഐ​ടി​സി ഡ​യ​റ​ക്ട​ർ ഫാ.​ഐ​ബി​ൻ ക​ള​ത്താ​ര എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ.​ ബി​ജു കു​മ്മം​കോ​ട്ടി​ൽ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ജ​യ്മോ​ൻ പാ​റ​യാ​നി​യി​ൽ, കൈ​ക്കാ​രന്മാ​രാ​യ ലി​ജോ ചെ​ന്പോ​ത്ത​നാ​ടി​യി​ൽ, ഡി​ജോ കാ​യാ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രു​ന്നു തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ. ഇ​ന്നു രാ​വി​ലെ 6.45ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ ദി​നം, ദി​വ്യ​ബ​ലി, ഒ​പ്പീ​സ്.