ജി​ല്ല​യി​ലെ നാ​ളി​കേ​ര ക​ർ​ഷ​ക​രോ​ടു സ​ർ​ക്കാ​രിന് അ​വ​ഗ​ണ​ന: കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ്
Sunday, January 16, 2022 12:42 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ച്ച​തേ​ങ്ങ സം​ഭ​ര​ണ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യെ ഒ​ഴി​വാ​ക്കി​യ​ത് നാ​ളി​കേ​ര ക​ർ​ഷ​ക​രോ​ടു​ള്ള കൊ​ടും​വ​ഞ്ച​ന​യാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ര​ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​നി​ൽ​ക്കൂ​ടി ക​ർ​ഷ​ക​രി​ൽ നി​ന്നും പൊ​തി​ച്ച​തേ​ങ്ങ സം​ഭ​രി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച താ​ങ്ങു​വി​ല അ​ന്ന് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും നാ​ളി​കേ​രം ധാ​രാ​ള​മാ​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ പ​ച്ച​തേ​ങ്ങാ സം​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ത്ത​ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മു​ള്ള തേ​ങ്ങാ വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും ഇ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ്യാ​പാ​രി​ക​ളാ​ണ് ജി​ല്ല​യി​ൽ തേ​ങ്ങാ​വി​ല നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.

ഇ​പ്പോ​ൾ പൊ​തു​വി​പ​ണി​യി​ൽ ച​കി​രി നീ​ക്കി​യ തേ​ങ്ങ കി​ലോ​യ്ക്ക് 25 രൂ​പ​യാ​ണ് ല​ഭി​ക്കു​ക. വ​ർ​ദ്ധി​ച്ച കൂ​ലി​ച്ചി​ല​വും, രാ​സ​വ​ള​ത്തി​ന് ഇ​ര​ട്ടി വി​ല​യും വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളി​കേ​ര ക​ർ​ഷ​കർ​ക്ക് ഒരു കി​ലോ​യ്ക്ക് 40 രൂ​പ​യെ​ങ്കി​ലും സ​ർ​ക്കാ​ർ സം​ഭ​ര​ണ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 32 രൂ​പ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് അ​പ​ര്യാ​പ്ത​മാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.

നാ​ളി​കേ​ര ക​ർ​ഷ​ക​രോ​ട് അ​ല്പ​മെ​ങ്കി​ലും പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ങ്കി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​കി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​രു​ള്ള പാ​ല​ക്കാ​ട്ട് കേ​ര ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​നി​ൽ​കൂ​ടി പ​ച്ച​തേ​ങ്ങാ സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നാ​ളി​കേ​ര ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് പാ​ർ​ട്ടി രൂ​പം ന​ൽ​കു​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​ന​ൽ​കി. യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ, വി. ​ഡി. ഉ​ല​ഹ​ന്നാ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. കു​രു​വി​ള, വി.​എ. കേ​ശ​വ​ൻ, ഗ്രേ​സ്‌​സി ജോ​സ​ഫ്, പി. ​ഒ. വ​ക്ക​ച്ച​ൻ, അ​ഡ്വ. ശ്രീ​ധ​ര​ൻ, വി. ​അ​നി​ൽ​കു​മാ​ർ, എം.​എ​ൽ ജാ​ഫ​ർ കെ.​വി സു​ദേ​വ​ൻ, ശ​ശി​കു​മാ​ർ പി​രാ​യി​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.