പൊ​ള്ളാ​ച്ചി​ ടോ​പ്പ് സ്‌ലിപ്പി​ൽ ആ​നപ്പൊങ്ക​ൽ ആ​ഘോ​ഷി​ച്ചു
Sunday, January 16, 2022 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ : പൊ​ള്ളാ​ച്ചി​ടോ​പ്പ് സ്‌ലിപ്പി​ൽ ആ​നപ്പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു. കോ​ഴി ക​മു​ത്തി ആ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഉ​ള്ള വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ളോ​ടെ​യാ​ണ് പൊ​ങ്ക​ൽ ആ​ഘോ​ഷ​മാ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​വി​ടെ​യു​ള്ള ഖ​ലിം, ചി​ന്ന​ത​ന്പി, അ​രി​സി രാ​ജ തു​ട​ങ്ങി​യ 27 ഓ​ളം ആ​ന​ക​ൾ​ക്ക് പ​ഴ​ങ്ങ​ളും പൊ​ങ്ക​ലും ന​ൽ​കി. ആ​ന​മ​ല ക​ടു​വ സ​ങ്കേ​തം ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ രാ​മ സു​ബ്ര​ഹ്മ​ണ്യം, അ​സി.​
ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ ഗ​ണേ​ശ​ൻ, ഓ​ഫീ​സ​ർ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, കാ​ശി ലിം​ഗം, വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, വി​നോ​ദ സ​ഞ്ചാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.