ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, December 6, 2021 10:59 PM IST
നെന്മാ​റ: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മു​ട​പ്പ​ല്ലൂ​ർ തെ​ക്കു​ഞ്ചേ​രി പ്രേ​മ​കു​മാ​ര​ന്‍റെ മ​ക​ൻ അ​ഭി​ഷേ​ക്(19) ആണ് മ​രി​ച്ച​ത്. കൂ​ടെ യാ​ത്ര ചെ​യ്ത മം​ഗ​ലം​ഡാം ചി​റ്റ​ടി ക​ല്ല​ൻ​ഹൗ​സ് ര​തീ​ഷി​ന്‍റെ മ​ക​ൻ ച​ല​ഞ്ചി(19)ന് ​പ​രി​ക്കേ​റ്റു.

ഇന്നലെ വൈ​കിട്ട് നാ​ല​ര​യോടെ ക​ട​ന്പി​ടി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. നെന്മാ​റ നേ​താ​ജി കോ​ളജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. കോ​ള​ജ് വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നെന്മാ​റ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പാ​ത​യോ​ര​ത്തു​ള്ള ര​ണ്ടു മ​ര​ത്തി​ൽ ഇ​ടി​ച്ച​ശേ​ഷം മൂ​ന്നാ​മ​ത്തെ മ​ര​ത്തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ഷേ​കി​നെ നെന്മാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ച​ല​ഞ്ചും ഇതേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ഭി​ഷേ​ക് ബിഎ​സ്‌സി. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യും ച​ല​ഞ്ച് ബി​ബിഎ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​ണ്. അ​ഭി​ഷേ​കി​ന്‍റെ അ​മ്മ: സു​നി​ത. സ​ഹോ​ദ​ര​ൻ: അ​ർ​ജു​ൻ.(​പ്ല​സ്ടു വി​ദ്യാ​ർ​ഥി, ചി​റ്റി​ലഞ്ചേ​രി എംഎ​ൻ​കെ​എം ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ൾ). മൃ​ത​ദേ​ഹം അ​വൈ​റ്റീ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഇന്ന് കോ​ളജി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.