ഈ​റോ​ഡ് കാ​ർ​മ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ൾ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Friday, December 3, 2021 12:05 AM IST
ഈ​റോ​ഡ്: ഈ​റോ​ഡ് കാ​ർ​മ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു.
രാ​മ​നാ​ഥ​പു​രം രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ജൂ​ബി​ലി​യാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​യ​ന്പ​ത്തൂ​ർ സിഎംഐ പ്രേ​ഷി​ത പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യൽ റവ.​ഡോ.​ സാ​ജു ച​ക്കാ​ല​ക്ക​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ തോ​മ​സ് ചീ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി ടോം ​ഫ്രാ​ങ്ക്ളി​ൻ, ഈ​റോ​ഡ് മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ ഷാ​ജു പെ​ല്ലി​ശേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
വെ​ബ്സൈ​റ്റ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് തൈ​വ​ള​പ്പി​ൽ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം ന​ട​ത്തി. മു​പ്പ​തു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന സ്റ്റാ​ഫ് തോ​മ​സി​നെ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ.​ ഫി​ലി​പ്പ് പ​ന​യ്ക്ക​ൽ ആ​ദ​രി​ച്ചു.
വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ ആ​ൻ​സ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഫി​ജോ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സ്കൂ​ൾ കാ​ബി​ന​റ്റ് ടീം ​പ്ര​തി​നി​ധി അ​ന​റ്റ് ന​ന്ദി പ​റ​ഞ്ഞു.