അ​ട്ട​പ്പാ​ടി പു​തൂ​ർ സ്കൂ​ളി​ലെ​ത്തി​യ ത​മി​ഴ്സം​ഘ​ത്തെ മ​ട​ക്കി അ​യ​ച്ചു
Friday, December 3, 2021 12:05 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ ഗ​വ:​സ്കൂ​ളി​ൽ നോ​ട്ട് ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​വാ​ൻ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ സം​ഘ​ത്തെ അ​ഗ​ളി പോ​ലീ​സ് ഇ​ട​പെ​ട്ടു മ​ട​ക്കി​യ​യ​ച്ചു.
ത​മി​ഴ്നാ​ട് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള കാ​ഫ് (സി​എ​എ​ൽ​എ​ഫ്) എ​ന്ന സം​ഘ​ട​ന​യി​ൽ പ്പെ​ട്ട​വ​രാ​ണ് അ​ട്ട​പ്പ​ടി​യി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ് മീ​ഡി​യം കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നോ​ട്ട്ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് സം​ഘം എ​ത്തി​യ​ത്.
ര​ണ്ടു കു​ട്ടി​ക​ളും ആ​റം​ഗ​സം​ഘത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം പ​ല​ത​വ​ണ പ്ര​ക​ട​മാ​യ അ​ട്ട​പ്പാ​ടി പു​തൂ​ർ മേ​ഖ​ല​യും ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളും പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
അ​പ​രി​ചി​ത​ർ അ​ട്ട​പ്പാ​ടി​യി​ലേ​ക്കു പ്ര​വേ​ശി​ച്ച​ത് മ​ന​സി​ലാ​ക്കി​യ ഉ​ട​ൻ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് വി​ഭാ​ഗ​വും അ​ഗ​ളി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സം​ഘ​ത്തെ മ​ട​ക്കി​യ​യ​ക്കു​ക​യാ​യി​രു​ന്നു.
നോ​ട്ട്ബു​ക്കു​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​രും ത​യാ​റാ​യി​ല്ല.