മ​ല​യാ​ളി സ​മാ​ജ​ത്തി​നു പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Thursday, December 2, 2021 1:31 AM IST
കോ​യ​ന്പ​ത്തൂ​ർ : വെ​ള്ള​ല്ലൂ​ർ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ന​വം​ബ​ർ 28ന് ​വെ​ള്ള​ല്ലൂ​ർ തേ​വ​ർ​കു​ല ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. വെ​ള്ള​ല്ലൂ​ർ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റാ​യി ഒ.​ രാ​ധാ​കൃ​ഷ്ണ​നും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ടി.​ സേ​തു​മാ​ധ​വ​നും സെ​ക്ര​ട്ട​റി​യാ​യി ആ​ർ.​ ഗി​രീ​ഷും ജോ.​സെ​ക്ര​ട്ട​റി​യാ​യി ടി.​രാ​കേ​ഷും ട്ര​ഷ​റാ​റാ​യി സി.​ജി.​ പ്ര​മോ​ദും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​എം​എ​സ് വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണാ​യി ല​താ ബാ​ബു​രാ​ജും സെ​ക്ര​ട്ട​റി​യാ​യി വി​ജ​യ​ല​ക്ഷ്മി​യും ട്ര​ഷ​റ​റാ​യി ഉ​ഷ സു​ന്ദ​ർ​രാ​ജ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.