വി​സി​കെ പാ​ർ​ട്ടി നേ​താ​വി​നെ​തിരെ കേസ്
Thursday, December 2, 2021 1:31 AM IST
കോ​യ​ന്പ​ത്തൂ​ർ : വ​ഴി പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ അ​യ​ൽ​വാ​സി​യെ​യും കു​ടും​ബ​ത്തെ​യും ബു​ദ്ധി​മു​ട്ടി​ച്ചു കൊ​ണ്ടി​രു​ന്ന വി​സി​കെ പാ​ർ​ട്ടി നേ​താ​വ് ജോ​ർ​ജ് കു​പ്പു​സ്വാ​മി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ജോ​ർ​ജ് കു​പ്പു​സ്വാ​മി​യു​ടെ ശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ഇ​യാ​ളു​ടെ അ​യ​ൽ​ക്കാ​ര​ൻ അ​ർ​പു​ത​രാ​ജ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച ക​ള​ക്ട​ർ ഓ​ഫീ​സി​നു മു​ൻ​പി​ൽ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചി​രു​ന്നു.
പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ കാ​ര​ണം ഇ​ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ർ​പ്പു​ത​രാ​ജ് ന​ൽ​കി​യ പ​രാ​തി​യി​ൽ തൊ​ണ്ടാ​മു​ത്തൂ​ർ പോ​ലീ​സ് ജോ​ർ​ജ് കു​പ്പു​സ്വാ​മി, ഭാ​ര്യ സു​ന്ദ​രി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.