പീ​ഡ​ന പ​രാ​തി കെട്ടിച്ചമച്ചതെന്നു റിപ്പോർട്ട്
Wednesday, December 1, 2021 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ: പേ​രൂ​ർ ത​മി​ഴ് കോ​ള​ജ് അ​ധ്യാ​പ​ക​നെ​തി​രെ​യു​ള്ള പീ​ഡ​ന പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് കോ​ള​ജ് ഐ​സി​സി ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്.
അ​ധ്യാ​പ​ക​ൻ തി​രു​നാ​വു​ക്ക​ര​സി​നെ​തി​രാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണ്.
പൂ​ർവ വി​ദ്യാ​ർ​ഥി​ക​ൾ ചെ​ലു​ത്തി​യ സ​മ്മ​ർ​ദം മൂ​ല​മാ​ണ് തി​രു​നാ​വു​ക്ക​ര​സ് കു​റ്റം സ​മ്മ​തി​ച്ച​ത്. കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ൽ ഇ​ല​ക‌്ഷ​ൻ വൈ​കാ​തെ ന​ട​ക്കു​ന്നുണ്ട്. തി​രു​നാ​വു​ക്ക​ര​സി​നു പ്രി​ൻ​സി​പ്പ​ൽ പ​ദ​വി ല​ഭി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ൽ മ​റ്റ് അ​ധ്യാ​പ​ക​രാ​ണ് തി​രു​നാ​വു​ക്ക​ര​സി​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യ​തെ​ന്നും അ​ധ്യാ​പ​ക​ൻ അ​യ​ച്ച​തെ​ന്ന പേ​രി​ൽ പ്ര​ച​രി​പ്പി​ച്ച സ്ക്രീ​ൻഷോ​ട്ട് ത​ന്‍റേത​ല്ലെ​ന്നും അ​ധ്യാ​പ​ക​ൻ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി ഐ​സി​സി ക​മ്മി​റ്റി​ക്കു മു​ൻ​പി​ൽ മൊ​ഴി ന​ൽ​കി​.
പീ​ഡ​ന​ക്കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ കേ​സ് ത​ള്ളി​ക്ക​ള​ഞ്ഞ​താ​യി കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.