പ​രി​ശീ​ല​ന പ​രി​പാ​ടി
Wednesday, December 1, 2021 12:50 AM IST
ക​ല്ല​ടി​ക്കോ​ട്: അ​തി​ദാ​രി​ദ്ര്യത്തി​ന്‍റെ ജീ​വി​ത പ്ര​തി​സ​ന്ധി​ക​ൾ​ക്കു മു​ന്നി​ൽ ആ​ശ​യ​റ്റു​പോ​കു​ന്ന മ​നു​ഷ്യ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​തി​ദാ​രി​ദ്ര്യസ​ർ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ തു​ട​ക്ക​മാ​യി.
സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ആ​ളു​ക​ളെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ക​യും ദാ​രി​ദ്ര്യമു​ക്ത ജീ​വി​ത ചു​റ്റു​പാ​ട് ഒ​രു​ക്കു​ക​യു​മാ​ണ് അ​തി​ദാ​രി​ദ്ര്യ സ​ർ​വേ​യി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെന്ന് ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
അ​തി​ദാ​രി​ദ്ര്യ നി​വാ​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശീ​ല​ന ക്യാ​ന്പി​ൽ മ​ധു​മി​ത ടീ​ച്ച​ർ, വി​ജ​യ​ൻ​മാ​ഷ്, മോ​ഹ​ൻ​ദാ​സ്, പ്ര​വീ​ണ്‍​കു​മാ​ർ, സി.​കെ.​ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ കോ​മ​ള​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ക്ഷേ​മകാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ ജ​യ​വി​ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.