മം​ഗ​ലം പാ​ലം, വ​ള്ളി​യോ​ട് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രോ​ധി​ത ല​ഹ​രിവ​സ്തു​ക്ക​ളു​ടെ വി​ല്പ​ന ത​കൃ​തി
Wednesday, December 1, 2021 12:48 AM IST
വ​ട​ക്ക​ഞ്ചേ​രി : മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മം​ഗ​ലം പാ​ലം, വ​ള്ളി​യോ​ട് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി പ​രാ​തി.
വ​ള്ളി​യോ​ട് സെ​ന്‍റ​റി​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തോ​ടുചേ​ർ​ന്ന ചി​ല ക​ട​ക​ൾ കേ​ന്ദ്രി​ക​രി​ച്ചു വി​ല്പ​ന ത​കൃ​തി​യാ​ണ്.
വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ഇ​ത് കൂ​ടി​യ വി​ലയ്​ക്ക് വി​ൽ​ക്കു​ന്ന​ത്. ചി​ല ഏ​ജ​ന്‍റു​മാ​രു​മാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​യ പാ​ൻ​പ​രാ​ഗ്, ഹാ​ൻ​സ് തു​ട​ങ്ങി​യ ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ൾ ക​ട​ക​ളി​ലും നേ​രി​ട്ടും എ​ത്തി​ക്കു​ന്ന​ത്.​ന​ല്ല ക​മ്മീ​ഷ​നു​ള്ള ക​ച്ച​വ​ട​മാ​യ​തി​നാ​ൽ വി​ല്പ​ന പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.
കൊ​ടു​വാ​യൂ​ർ, പൊ​ള്ളാ​ച്ചി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നാ​ണ് ല​ഹ​രിവ​സ്തു​ക്ക​ൾ എ​ത്തു​ന്ന​ത്.​
നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​തി​ന് അ​ടി​മ​പ്പെ​ടു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.