കൃ​ത്യ​മാ​യി ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾക്കു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Wednesday, December 1, 2021 12:48 AM IST
ഷൊ​ർ​ണൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ പ​ര​സ്യ​മാ​യി ല​ംഘി​ച്ച് കൃ​ത്യ​മാ​യ രീ​തി​യി​ൽ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്.
ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പ്ര​ത്യേ​ക പ​രി​ശോ​ധ​ന തു​ട​രാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ ആ​റ് സ്ക്വാ​ഡു​ക​ൾ​ക്കും ഇ​തുസം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കി​ടെ 30 വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ വി​വി​ധ സ്ക്വാ​ഡു​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. 2,000 മു​ത​ൽ 5,000 രൂ​പ വ​രെ​യാ​ണ് പി​ഴ. 2019 ഏ​പ്രി​ൽ മാ​സ​ത്തി​നു​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ന​ന്പ​ർ ഇ​ഷ്ടാ​നു​സ​ര​ണം എ​ഴു​തു​ന്ന​ത്. ഹൈ ​സെ​ക്യൂ​രി​റ്റി ന​ന്പ​ർ ബോ​ർ​ഡ് പ്രാ​വ​ർ​ത്തി​ക​മാ​യ​തി​നാ​ൽ ഏ​പ്രി​ലി​നു​ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​ല്ലാം ഏ​കീ​കൃ​ത സ്വ​ഭാ​വ​മാ​ണ്.
കാ​റു​ക​ൾ​ക്കു ര​ണ്ടി​ട​ത്ത​ല്ല മൂ​ന്നി​ട​ത്ത് ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 2019 ഏ​പ്രി​ൽ മാ​സ​ത്തി​നു​ശേ​ഷ​മി​റ​ങ്ങി​യ കാ​റു​ക​ൾ​ക്കാ​ണ് മൂ​ന്നി​ട​ത്ത് ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.
വാ​ഹ​ന​ത്തി​നു പി​റ​കി​ലും മു​ന്നി​ലു​മു​ള്ള​തി​നു​പു​റ​മെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ലും ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഹൈ ​സെ​ക്യൂ​രി​റ്റി ന​ന്പ​ർ ബോ​ർ​ഡു​ക​ൾ ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഗ്ലാ​സി​ലെ ന​ന്പ​ർ ബോ​ർ​ഡ് പ​ല​രും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വ​ഴി നി​യ​മലം​ഘ​ന​ങ്ങ​ൾ ത​ട​യാ​നാ​ണ് അ​ധി​ക​ത​രു​ടെ തീ​രു​മാ​നം.
വ​രും ദി​വ​സ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കും.