അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം : എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ സ​മ​ര​ത്തി​ലേ​ക്ക്
Tuesday, November 30, 2021 12:12 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ർ​ക​ഥ​യാ​കു​ന്ന ശി​ശു മ​ര​ണ​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​യി​ലും പ്ര​തി​ഷേ​ധി​ച്ച് എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. ന​വം​ബ​ർ 27ന് ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ അ​വൈ​ല​ബി​ൾ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ചു പ്ര​മേ​യം പാ​സാ​ക്കി.
അ​ട്ട​പ്പാ​ടി​യി​ലെ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ഐ​ടി​ഡി​പി വ​ഴി​യും മ​റ്റു വി​വി​ധ വ​കു​പ്പു​ക​ളി​ലൂ​ടെ​യും അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന തു​ക താ​ഴേ​ത്ത​ട്ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​ക​ളും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ചേ​ർ​ന്ന് വ​ൻ അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.
രോ​ഗി​ക​ളെ അ​ട്ട​പ്പാ​ടി​ക്ക് പു​റ​ത്തേ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ, തൃ​ശ്ശൂ​ർ, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ളേ​ക്ക് അ​യ​ക്കേ​ണ്ടി വ​രു​ന്നു.
ത​ക​ർ​ന്നു​കി​ട​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ആ​ന​ക്ക​ട്ടി റോ​ഡി​ലൂ​ടെ ഒ​ച്ചി​ഴ​യും വി​ധ​മാ​ണ് വാ​ഹ​ന യാ​ത്ര.​യാ​ത്രാ​മ​ധ്യേ രോ​ഗി​ക​ൾ മ​രി​ക്കു​ന്ന​തും ഗ​ർ​ഭി​ണി​ക​ൾ പ്ര​സ​വി​ക്കു​ന്ന​തും നി​ത്യ സം​ഭ​വ​മാ​യി. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് പ​ക​രം പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യ്ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്.
മു​ൻ വ​ർ​ഷം 12 കോ​ടി രൂ​പ​യാ​ണ് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച​ത്.
അ​ട്ട​പ്പാ​ടി​യി​ൽ ഉ​ണ്ടാ​വു​ന്ന ശി​ശു​മ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​ക​ളു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് നേ​രെ മു​ഖം തി​രി​ക്കു​ന്ന സ​മീ​പ​ന​ത്തി പ്ര​തി​ഷേ​ധി​ച്ച് എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും പ്ര​സ്തു​ത വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നീ​തി പീ​ഠ​ങ്ങ​ളെ സ​മീ​പി​ക്കു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ ഫൗ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.