ഒ​ന്നാം​വി​ള നെ​ല്ല്: തു​ക ഇ​ന്നു​മു​ത​ൽ ല​ഭ്യ​മാ​കും
Thursday, October 28, 2021 12:05 AM IST
പാലക്കാട്: ജി​ല്ല​യി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്നും സ​പ്ലൈ​കോ മു​ഖേ​ന സം​ഭ​രി​ക്കു​ന്ന ഒ​ന്നാം​വി​ള നെ​ല്ലി​ന്‍റെ തു​ക ക​ർ​ഷ​ക​ർ​ക്ക് ഇ​ന്നു​മു​ത​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​മെ​ന്ന് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ സി. ​മു​കു​ന്ദ​കു​മാ​ർ അ​റി​യി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഹി​ത​മാ​യ 19.40 രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​മാ​യ 8.60 രൂ​പ​യും ചേ​ർ​ത്ത് 28 രൂ​പ​യാ​ണ് ഒ​രു കി​ലോ നെ​ല്ലി​ന് ക​ർ​ഷ​ക​ന് വി​ല​യാ​യി ല​ഭി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ഇ​ന്ന​ലെ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കി​ലോ​യ്ക്ക് 27.48 രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​ണ് 28 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.

ട്രാ​ക്ട​റി​ൽനി​ന്നും വീ​ണ
ഡ്രൈ​വ​ർക്കു പരിക്ക്

വ​ണ്ടി​ത്താ​വ​ളം: പാ​ന്പി​നെ​ക്ക​ണ്ടു ഭ​യ​ന്ന് ട്രാ​ക്ട​റി​ൽ​നി​ന്നും ചാ​ടി കേ​ജ് വീ​ലി​ന​ടി​യി​ൽ​പ്പെ​ട്ട ഡ്രൈ​വ​റെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പാ​ല​ക്കോ​ട് ആ​റു​മു​ഖ​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ന് ​ത​ണ്ണീ​ർ​പ്പ​ന്ത​ൽ ഒ​റ​വ​നേ​രി​ക്കു സ​മീ​പ​ത്തെ വ​യ​ലി​ൽ ഉ​ഴു​തു​പ​ണി ന​ട​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ടം.
വ​ലി​പ്പം കൂ​ടി​യ ചേ​ര​യി​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പാ​ണ് ട്രാ​ക്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് വ​ണ്ടി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വ​ണ്ടി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ഇ​രു​ന്പു ച​ക്രം കാ​ലി​ൽ ക​യ​റി​റ​ങ്ങി​യ ട്രാ​ക്ട​ർ പ​തി​ന​ഞ്ചു മീ​റ്റ​ർ ത​നി​യെ മു
​ന്നോ​ട്ട് ഓ​ടി വ​യ​ൽ​വ​ര​ന്പി​ൽ ച​രി​ഞ്ഞാ​ണ് നി​ന്ന​ത്. സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ​ത​ന്നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ജി​ല്ലാ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ട്രാ​ക്ട​റി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ് പ​രിക്കേ​റ്റ ആ​റു​മു​ഖ​ൻ.