മെ​ഡി​ക്ക​ൽ കി​റ്റുവി​ത​ര​ണം ശ്രദ്ധേയമായി
Thursday, October 28, 2021 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​വി​ഡാ​ന​ന്ത​ര സ​ഹാ​യ​വു​മാ​യി സാ​ന്തോം സോ​ഷ്യ​ൽ സ​ർ​വീ​സും കാ​രി​ത്താ​സ് ഇ​ന്ത്യ, രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സം​രം​ഭ​മാ​യ സാ​ന്തോം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, ഈ​റോ​ഡ് ക്രി​സ്തു ജ്യോ​തി ഹോ​സ്പി​റ്റ​ൽ എ​ന്നി​വ ഒ​ന്നു​ചേ​ർ​ന്ന് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ കി​റ്റ് വി​ത​ര​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.
2000 രൂ​പ വി​ല​വ​രു​ന്ന മെ​ഡി​ക്ക​ൽ കി​റ്റ് സൗ​ജ​ന്യ​മാ​യി നൂ​റോ​ളം​പേ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. രാ​മ​നാ​ഥ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ന​രി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​ന​വീ​ൻ​കു​മാ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ ന​യി​ക്കു​ക​യും കോ​വി​ഡ് മെ​ഡി​ക്ക​ൽ കി​റ്റി​ന്‍റെ ഉ​പ​യോ​ഗം വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.
രൂ​പ​താ സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജി​യോ കു​ന്ന​ത്ത് പ​റ​ന്പി​ൽ, ഈ​റോ​ഡ് ഫോ​റോ​ന വി​കാ​രി ഫാ. ​ജോ​ബി തെ​ക്കി​നി​ട​ത്ത്, സോ​ഷ്യ​ൽ സ​ർ​വീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​നി​ധി​ൻ, ഫാ. ​അ​ഗ​സ്റ്റി​ൻ ചി​രി​യ​ങ്ക​ണ്ട​ത്ത് എ​ന്നി​വ​രും ക്രി​സ്തു​ജ്യോ​തി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റ​വ.ഡോ. ​അ​മ​ല എ​ഫ്സി​സി,
ക്രി​സ്തു​ജ്യോ​തി സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​രി റാ​ഫേ​ൽ എ​ഫ്സി​സി, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കു​ചേ​ർ​ന്നു.