പ​ട്ടാ​ന്പി​യി​ൽ തെ​രു​വു​നാ​യ ശ​ല്യ​വും റോ​ഡു​ത​ക​ർ​ച്ച​യും വി​ല്ല​നാ​കു​ന്നു
Thursday, October 28, 2021 12:02 AM IST
ഷൊ​ർ​ണൂ​ർ : പ​ട്ടാ​ന്പി​യി​ൽ തെ​രു​വു​നാ​യ് ശ​ല്യ​വും റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യും വി​ല്ല​നാ​കു​ന്നു. മ​ഴ പെ​യ്താ​ൽ അ​പ​ക​ട​മൊ​ളി​പ്പി​ച്ച് നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് വ​ലി​യ കു​ഴി​ക​ൾ.
ഏ​തുസ​മ​യ​വും കു​റു​കെ ചാ​ടി അ​പ​ക​ടം വ​രു​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ കൂ​ടി​യാ​കു​ന്പോ​ൾ കാ​ല​ൻ നി​ല​ത്തി​റ​ങ്ങു​മെ​ന്ന കാ​ര്യം ഉ​റ​പ്പ്. പ​ട്ടാ​ന്പി മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് പാ​ത​ക​ളി​ൽ ഒ​രു സു​ര​ക്ഷ​യു​മി​ല്ല.
പെ​രു​ന്പി​ലാ​വ്, പ​ട്ടാ​ന്പി, പ​ട്ടാ​ന്പി​കു​ള​പ്പു​ള്ളി, കൊ​പ്പം, വ​ളാ​ഞ്ചേ​രി പാ​ത​ക​ളെ​ല്ലാം യാ​ത്ര​ക്കാ​ർ​ക്ക് ജീ​വ​നു ഭീ​ഷ​ണി​യാ​ണ്.
ഒ​രാ​ഴ്ച​ക്കി​ടെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പ​ട്ടാ​ന്പി​യി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത് ര​ണ്ടു​പേ​ർ​ക്കാ​ണ്. കൊ​പ്പം​വ​ളാ​ഞ്ചേ​രി പാ​ത​യി​ൽ കു​ഴി​യി​ൽ വീ​ണ് തെ​റി​ച്ചു​വീ​ണ് യു​വാ​വ് ടി​പ്പ​ർ ക​യ​റി മ​രി​ച്ചു. ഇ​തി​ന്‍റെ ഞെ​ട്ട​ൽ മാ​റും​മു​ന്പേ​യാ​ണ് പ​ള്ളി​പ്പു​റം റോ​ഡി​ൽ തെ​രു​വു​നാ​യ മു​ന്നി​ൽ​ചാ​ടി ഓ​ട്ടോ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ച​ത്.
കു​ഴി​ക​ളി​ൽ വീ​ണും തെ​രു​വു​നാ​യ്ക്ക​ൾ മു​ന്നി​ൽ ചാ​ടി​യും ദി​വ​സേ​ന നി​ര​വ​ധി​പേ​ർ​ക്ക് അ​പ​ക​ടം പ​റ്റു​ന്നു​ണ്ട്. പ​ട്ട​ണ​ത്തി​ല​ട​ക്കം നാ​യ്ക്ക​ളു​ടെ കൂ​ട്ടം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്.
രാ​ത്രി സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കും ഇ​വ ഭീ​ഷ​ണി​യാ​ണ്. മ​ഴ​ക്കാ​ല​ത്തി​നുമു​ന്പ് കു​റ്റ​മ​റ്റ രീ​തി​യി​ൽ റോ​ഡു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ന​ട​ക്കാ​റി​ല്ല.
മ​ഴ പെ​യ്തു​തു​ട​ങ്ങി​യാ​ൽ റോ​ഡ് ത​ക​രാ​ൻ തു​ട​ങ്ങും. ചെ​റി​യ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് വ​ലി​യ കു​ഴി​ക​ളാ​യി മാ​റും. പ്ര​തി​ഷേ​ധം ഉ​യ​രു​ന്പോ​ൾ ക​ല്ലും ക്വാ​റി​യ​വ​ശി​ഷ്ട​വും ഉ​പ​യോ​ഗി​ച്ച് കു​ഴി​യ​ട​യ്ക്കു​ക​യാ​ണ് പ​തി​വ്.