പീ​പ്പി​ൾ​സ് സ​ർ​വീസ് സൊ​സൈ​റ്റി ദു​ര​ന്ത ല​ഘൂ​ക​ര​ണ കി​റ്റ് ന​ൽ​കി
Wednesday, October 27, 2021 1:00 AM IST
പാ​ല​ക്കാ​ട്: കാ​രി​ത്താ​സ് ഇ​ന്ത്യ ന​ട​പ്പി​ലാ​ക്കു​ന്ന ന​വ​ജീ​വ​ൻ ഡി​സാ​സ്റ്റ​ർ റി​സ്ക് റി​ഡ​ക‌്ഷ​ൻ (ദു​ര​ന്ത ല​ഘൂ​ക​ര​ണം) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി, പാ​ല​ക്കാ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ര​ന്ത ല​ഘൂ​ക​ര​ണ കി​റ്റ് ന​ൽ​കി.
ഡി​സാ​സ്റ്റ​ർ ക്ലി​നി​ക്സ് പ​ഞ്ചാ​യ​ത്തു​ക​ളാ​യ ത​ച്ച​ന്പാ​റ, കാ​ഞ്ഞി​ര​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ന്ന​ദ്ധസേ​വ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ലൈ​ഫ് ജാ​ക്ക​റ്റ്, ടോ​ർ​ച്ച്, ഫ​സ്റ്റ് എ​യ്ഡ് കി​റ്റ്, മ​ഴ​ക്കോ​ട്ട്, വി​സി​ൽ, നൈ​ലോ​ണ്‍ ക​യ​ർ, ഗം​ബൂ​ട്ട്സ് എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി​യ​ത്. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി ജോ​ണി, മെ​ന്പ​ർ​മാ​രാ​യ കൃ​ഷ്ണ​ൻ​കു​ട്ടി, ബെ​റ്റി, ത​നു​ജ, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റെ​ജി ജോ​സ്, പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ഡ​യ​റ​ക്ട​ർ ഫാ.​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി, പാ​ല​ക്ക​യം പ​ള്ളി വി​കാ​രി ഫാ.​രാ​ജു പു​ളി​ക്ക​ത്താ​ഴ, ഇരുന്പ​ക​ച്ചോ​ല പ​ള്ളി വി​കാ​രി ഫാ.​ഷ​ർ​ജോ മേ​ലേ​ക്കു​ടി​യി​ൽ, പ്രോ​ജ​ക്ട് കോ​ഓർ​ഡി​നേ​റ്റ​ർ ജെ​ഫി​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.