ക​ന​ത്ത​മ​ഴ​യി​ൽ നി​റ​ഞ്ഞു തുളുന്പി കോയന്പത്തൂരിലെ ജ​ലാ​ശ​യ​ങ്ങ​ൾ
Sunday, October 24, 2021 12:55 AM IST
കോ​യ​ന്പ​ത്തൂ​ർ : ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ലെ കു​ള​ങ്ങ​ളും ത​ടാ​ക​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞു.
കു​റി​ച്ചി കു​ളം, സി​ങ്കാ​ന​ല്ലൂ​ർ കു​ളം, സെ​ങ്കു​ളം, വെ​ള്ള​ല്ലൂ​ർ കു​ളം, ഉ​ക്കു​ളം, പു​തു​ക്കു​ളം, ഗം​ഗ​നാ​രാ യ​ണ്‍ സ​മു​ദ്രം, ചൊ ​ട്ടൈ​യാ​ണ്ടി​ക്കു​ട്ടൈ, കോ​ള​രാം​പ​തി, ന​ര​സാം പ​തി, സെ​ൽ​വം​പ​തി, കൃ​ഷ്ണാം പ​തി തു​ട​ങ്ങി​യ എ​ല്ലാ കു​ള​ങ്ങ​ളും ത​ക​ർ​ത്തു പെ​യ്ത മ​ഴ​യി​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞു.
നൊ​യ്യ​ൽ ന​ദി​യി​ൽ വെ​ള്ള​മു​യ​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നാ​യി നൊ​യ്യ​ലി​ന്‍റെ സ​ഞ്ചാ​ര പാ​ത​യി​ലു​ള്ള 24 കു​ള​ങ്ങ​ളി​ലേ​ക്കും വെ​ള്ളം തു​റ​ന്നു വി​ടാ​റു​ണ്ട്.
ഉ​ക്കു​ളം, പു​തു​ക്കു​ളം തു​ട​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞ​തി​നാ​ൽ അ​ധി​ക​മു​ള്ള വെ​ള്ളം പെ​രി​യ​ക്കു​ളം, സെ​ങ്കു​ളം, സു​ണ്ട​ക്കാ മു​ത്തൂ​ർ​കു​ളം, കു​റി​ച്ചി കു​ളം, വെ​ള്ള​ല്ലൂ​ർ എ​ന്നീ കു​ള​ങ്ങളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​തി​നാ​ൽ ആ ​കു​ള​ങ്ങ​ളും നി​റ​ഞ്ഞു. മു​ത്ത​ണ്ണ​ൻ കു​ള​ത്തി​ൽ നി​ന്നും സെ​ൽ​വ​സി​ന്താ​മ​ണി കു​ള​ത്തി​ലേ​ക്കും തു​റ​ന്നു വി​ട്ടി​ട്ടു​ണ്ട്.
വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ണ്‍​സൂ​ണ്‍ ഒ​ക്ടോ​ബ​ർ മാ​സാ​വ​സാ​നം തു​ട​ങ്ങി 2022 ജ​നു​വ​രി​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്.
അ​തി​നാ​ൽ കൃ​ഷ്ണാം പ​തി, ന​ര​സം പ​തി, സെ​ൽ​വം പ​തി, സി​ങ്ക​ന​ല്ലൂ​ർ തു​ട​ങ്ങി​യ കു​ള​ങ്ങ​ളി​ൽ ഉ​ള്ള മ​ലി​ന ജ​ലം ഒ​ഴു​ക്കി​വി​ട്ട് ഇ​പ്പോ​ൾ പെ​യ്യു​ന്ന മ​ഴ​വെ​ള്ളം സം​ഭ​രി​ക്കു​വാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും കോ​ർ​പ​റേ​ഷ​നും ന​ട​പ​ടി​യെ​ടു​ത്താ​ൽ കാ​ർ​ഷികാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.