1.30 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി
Sunday, October 24, 2021 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : വീ​ട് കു​ത്തി​തു​റ​ന്ന് സ്വ​ർ​ണ​വും വൈ​രാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. തു​ടി​യ​ല്ലൂ​ർ കൗ​ണ്ട​ർ മി​ൽ അ​തി​ർ​ഷ്ട​ല​ക്ഷ്മി ന​ഗ​ർ ശ്രീ​നി​വാ​സ​ൻ (52)ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഐ​സ്ക്രീം ഡീ​ല​റാ​യ ശ്രീ​നീ​വാ​സ​ന്‍റെ വീ​ട്ടി​ലെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള അ​ല​മാ​ര തു​റ​ന്നു കി​ട​ക്കു​ന്ന​തുക​ണ്ട് പോ​യി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.30 കോ​ടി രൂ​പ വി​ല വ​രു​ന്ന വൈ​രാ​ഭ​ര​ണ​ങ്ങ​ളും അ​ന്പ​ത് പ​വ​ൻ സ്വ​ർ​ണ​വും ക​വ​ർ​ന്നി​രി​ക്കു​ന്ന​തു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ തു​ടി​യ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യെ തു​ട​ർ​ന്ന് തു​ടി​യ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ്ഞാ​ന​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മോ​ഷ​ണം ന​ട​ന്ന പ്ര​ദേ​ശ​ത്തെ ആ​റു വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നി​ട്ടു​ണ്ട്.