സ​ർ​വീസ് റോ​ഡി​ലെ കു​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി ഗ​താ​ഗ​ത തടസം
Sunday, October 24, 2021 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ല​ത്ത് ദേ​ശീ​യ പാ​ത​യി​ലേ​ക്കു​ള്ള സ​ർ​വീസ് റോ​ഡി​ലെ പാ​താ​ള കു​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഇ​ന്ന​ലെ വൈ​കീ​ട്ട് മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് പ​ല വ​ഴി​യി​ലാ​യി കു​ടു​ങ്ങി​യ​ത്. വൈ​കീ​ട്ട് നാ​ല​ര​യോ​ടെ റ​ബ​ർ ത​ടി ക​യ​റ്റി പോ​യി​രു​ന്ന ലോ​റി​യാ​ണ് ആ​ദ്യം സ​ർ​വീ​സ് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് കു​ടു​ങ്ങി​യ​ത്.​ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും കൂ​ടി ക​ല്ലും മ​ണ്ണും ഇ​ട്ട് കു​ഴി​യു​ടെ ആ​ഴം കു​റ​ച്ച് ലോ​റി ക​ര​യ്ക്ക് ക​യ​റ്റി​യ​തി​നു പി​ന്നാ​ലെ ക​ണ്ടെ​യ്ന​റും കു​ഴി​യി​ൽ​പ്പെ​ട്ട് കി​ട​ന്നു.
ജെസിബി ​കൊ​ണ്ടുവ​ന്ന് ത​ള്ളി രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ക​യ​റ്റി വി​ട്ടു.​ ഇ​വി​ടു​ത്തെ പ​ല കു​ഴി​ക​ളു​ടെ ആ​ഴം കൂ​ടി​യ​തി​നാ​ൽ സ​ർ​വീ​സ് റോ​ഡ് അ​ട​ച്ച് മ​റ്റു​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ വി​ടു​ന്ന​ത്. എ​ന്നാ​ൽ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റാ​ൻ പാ​ല​ക്കാ​ട് ലൈ​നി​ൽ ക​യ​റി മൂ​ന്ന് കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് അ​ണ​ക്ക​പ്പാ​റ​യി​ലെ​ത്തി വേ​ണം യു ​ടേ​ണ്‍ വ​ഴി തൃ​ശൂ​ർ ലൈ​നി​ൽ ക​യ​റാ​ൻ. ഇ​ത് ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് തെ​റ്റി​യാ​ണ് പോ​യി​രു​ന്ന​ത്. സ​മാ​ന്ത​ര വ​ഴി തു​റ​ക്കാ​തെ മം​ഗ​ല​ത്ത് പാ​ലം പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളെ​ല്ലാം സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​യി ദേ​ശീ​യ​പാ​ത​യി​ൽ ക​യ​റി അ​പ​ക​ട കു​രു​ക്കു​ക​ൾ കൂ​ട്ടു​ന്ന​ത്.