സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് താലൂക്ക് ആശുപത്രിയിലെ തിരക്കു കുറയ്ക്കും
Sunday, October 24, 2021 12:18 AM IST
ഷൊ​ർ​ണൂ​ർ: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് കു​റ​ക്കാ​നാ​വു​മെ​ന്ന് അ​ധി​കൃ​ത​ർ.
വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഷൊ​ർ​ണൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​ത്തി​നു ത​യാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.
ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
ഡോ​ക്ട​റെ​യും ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​രെ​യും ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​ർ, ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു ക​ഴി​ഞ്ഞു.
വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ടെ​ന്നും 30ന​കം ചി​കി​ത്സ ആ​രം​ഭി​ക്കാ​നാ​വു​മെ​ന്നും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ രോ​ഗി​ക​ൾ​ക്കാ​ണ് പ​രി​ഗ​ണ​ന ന​ൽ​കു​ക. നി​ല​വി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും.
ഡോ​ക്ട​റെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​നി​ന്ന് താ​ത്കാ​ലി​ക​മാ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ന​ഴ്സു​മാ​രെ എ​ൻഎ​ച്ച്എം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ര​ണ്ടു​പേ​രെ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല് യ​ന്ത്ര​ങ്ങ​ളാ​ണ് യൂ​ണി​റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 70 രോ​ഗി​ക​ൾ ഡ​യാ​ലി​സി​സി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാ​ലു​പേ​രെ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന രീ​തി​യി​ലാ​യി​രി​ക്കും രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക.
പി​ന്നീ​ട് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി എ​ട്ടു​പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​നു​മാ​വും. ഇ​തോ​ടു​കൂ​ടി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സി​നു​ള്ള തി​ര​ക്ക് കു​റ​യ്ക്കാ​നാ​കു​ം.