മംഗലംപാലത്ത് അപകടങ്ങൾ തുടർക്കഥ; സുരക്ഷയൊരുക്കാതെ അധികൃതർ
Sunday, October 24, 2021 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​ത്ത ദേ​ശീ​യ​പാ​ത മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തെ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ റോ​ഡി​ൽ കി​ട​ന്ന് പി​ട​യു​ന്പോ​ഴും അ​ധി​കൃ​ത​ർ മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്തം. ഇ​ന്ന​ലെ രാ​വി​ലെ​യും ജം​ഗ്ഷ​നി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. കാ​റും പി​ക്ക​പ്പ് വാ​നും ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
നാ​ല് വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടുമ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ക​ണ്ടെ​യ്ന​ർ നി​ർ​ത്താ​തെ പോ​യി. ഓ​രോ ദി​വ​സ​വും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​തെ​ന്നു മാ​ത്രം. വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും ക​ട​ന്നു പോ​കു​ന്ന ദേ​ശീ​യ പാ​ത​യി​ലെ ഈ ​യു​ടേ​ണ്‍ ജം​ഗ്ഷ​നി​ൽ സ​മ​യ ക്ര​മീ​ക​ര​ണ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ൽ സി​സ്റ്റം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​യി​ട്ടു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ ചീ​റി പാ​ഞ്ഞ് പോ​കു​ന്ന തൃ​ശൂ​ർ ലൈ​നി​നും പാ​ല​ക്കാ​ട് ലൈ​നി​നും ഇ​ട​യി​ലൂ​ടെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​യ​റി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​ത്.
തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന തി​ര​ക്ക് കു​റ​യു​ന്പോ​ൾ വ​ട​ക്ക​ഞ്ചേ​രി യ​ത്തീം​ഖാ​ന വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ക​യ​റി മ​ധ്യ​ഭാ​ഗ​ത്ത് എ​ത്തി നി​ന്ന് ചീ​റി പാ​ഞ്ഞ് വ​രു​ന്ന പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ പ്രാ​ണ​ന​ട​ക്കി​പി​ടി​ച്ച് വേ​ണം ക​ട​ക്കാ​ൻ. ഇ​തി​നി​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ൾ​ക്ക് ചെ​റി​യ അ​ശ്ര​ദ്ധ​യോ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റു​ക​യോ ചെ​യ്താ​ൽ വ​ലി​യ അ​പ​ക​ടം ഇ​വി​ടെ സം​ഭ​വി​ക്കും.
ഈ ​യു​ടേ​ണ്‍ ജം​ഗ്ഷ​നി​ൽ ഓ​രോ മാ​സ​വും ഉ​ണ്ടാ​കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളു​ടെ ശ​രാ​ശ​രി എ​ണ്ണം പ​തി​ന​ഞ്ചി​ലേ​റെ​യെ​ന്നാ​ണ് ക​ണ​ക്ക്.​ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ജം​ഗ്ഷ​നി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ൽ വ​ലി​യ വീ​ഴ്ച​ക​ളു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് താ​ല്ക്കാ​ലി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും ഇ​വി​ടു​ത്തെ വാ​ഹ​ന തി​ര​ക്കി​ന് അ​തൊ​ന്നും പ​രി​ഹാ​ര​മ​ല്ല.
ഒ​രു മാ​സം മു​ന്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ എം.​കെ.​ ജ​യേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ ഹൈ​വേ സേ​ഫ്ടി ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ൾ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ളും അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​റ​പ്പ്. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടും അ​പ​ക​ട​ങ്ങ​ൾ കു​റ​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​തി​ർ ദി​ശ​ക​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു​ണ്ടോ എ​ന്ന് നോ​ക്കി ജം​ഗ്ഷ​നി​ൽ ക​യ​റി തി​രി​ഞ്ഞു പോ​കാ​ൻ ഇ​വി​ടെ സ്ഥ​ല​മി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ന്യൂ​ന​ത.
ഈ ​സ്ഥ​ല പ​രി​മി​തി പ​രി​ഹ​രി​ക്കാ​നും ക​ഴി​യി​ല്ല.​അ​തി​നാ​ൽ സ​മ​യം ക്ര​മീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ ഓ​രോ​ ദി​ശ​ക​ളി​ലേ​ക്കും ക​ട​ന്നു പോ​കാ​നു​ള്ള ടൈം ​ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മം​ഗ​ല​ത്തെ പാ​ലം പ​ണി പൂ​ർ​ത്തി​യാ​യാ​ൽ ഇ​നി മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും സി​ഗ്ന​ൽ ജം​ഗ്ഷ​ൻ വ​ഴി ക​ട​ന്നു പോ​ക​ണം. ച​ങ്ങ​ല ക​ണ്ണി പോ​ലെ ച​ര​ക്കുലോ​റി​ക​ളാ​ണ് ഈ ​അ​പ​ക​ട​മു​ന​ന്പി​ലൂ​ടെ ക​ട​ന്നു പോ​കേ​ണ്ട​ത്.