സി​പി​എം അഗളി ലോ​ക്ക​ൽ സ​മ്മേ​ള​നം
Saturday, October 23, 2021 12:06 AM IST
അ​ഗ​ളി : ത​ക​ർ​ന്നു കി​ട​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ആ​ന​ക്ക​ട്ടി റോ​ഡ് ഉ​ട​ൻ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം അ​ഗ​ളി ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​ട്ട​പ്പാ​ടി ക്യാ​ന്പ് സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും കെ​ടി​ഡി​സി ചെ​യ​ർ​മാ​നു​മാ​യ പി.കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ജം​ഷീ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു, ഏ​രി​യ ക​മ്മി​റ്റി അം​ഗം വി​.കെ. ജെ​യിം​സ്, വി​.എ​സ്. ജോ​സ്, എ​ൻ​.പി. ഷാ​ജ​ൻ പ്ര​സം​ഗി​ച്ചു. പ​ര​മേ​ശ്വ​ര​ൻ, ശി​വ സ്വാ​മി, എ. ​അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജം​ഷീ​ർ സെ​ക്ര​ട്ട​റി​യാ​യി പ​തി​ന​ഞ്ച​ംഗ ലോ​ക്ക​ൽ ക​മ്മി​റ്റി​ രൂ​പീകരിച്ചു.