എ​ടി​എം ക​ത്തി​ക്കാന്‌ ശ്രമം
Saturday, October 23, 2021 12:05 AM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ​യി​ൽ എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ എ​ടി​എം മെ​ഷീ​ൻ ക​ത്തി​ക്കാ​ൻ ശ്ര​മം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലു മ​ണി​ക്കാ​ണ് സം​ഭ​വം.
ത​ച്ച​ന്പാ​റ സെ​ന്‍റ​റി​ൽ എ​സ്ബി​ഐ ബാ​ങ്കി​നു സ​മീ​പ​മു​ള്ള എ​ടി​എം കൗ​ണ്ട​റി​ലാ​ണു സം​ഭ​വം. എ​ടി​എം കൗ​ണ്ട​റി​ലെ​ത്തി​യ​യാ​ൾ വേ​സ്റ്റ് ബി​ന്നി​ൽ നി​ന്നും പേ​പ്പ​ർ എ​ടു​ത്ത് ക​യ്യി​ലു​ള്ള സി​ഗ​ര​റ്റ് ലാ​ന്പ് ഉ​പ​യോ​ഗി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.
എ​ടി​എം മെ​ഷീ​ന്‍റെ കീ​ബോ​ർ​ഡ് ക​ത്തി​ന​ശി​ച്ചു. എ​ന്നാ​ൽ മ​റ്റു​രീ​തി​യി​ൽ പ​ണം അ​പ​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​മൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ബ്രാ​ഞ്ച് മാ​നേ​ജ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. തീ​യി​ട്ട ശേ​ഷം ഇ​ദ്ദേ​ഹം ഇ​റ​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു.
ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ദ്ദേ​ഹം മ​ദ്യ ല​ഹ​രി​യി​ലോ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളോ ഉ​ള്ള ആ​ളാ​ണെ​ന്ന് സം​ശ​യ​മു​ണ്ട്.