ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Saturday, October 23, 2021 12:05 AM IST
ഒ​റ്റ​പ്പാ​ലം: ക​ണ്ണി​യം​പു​റ​ത്ത് ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ.
ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല ത​റ​യി​ൽ​വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(31), കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് കൊ​യ്യ​ഴി​യ​ത്ത് പ​ണി​യി​ൽ വീ​ട്ടി​ൽ ശ​ശി(44) എ​ന്നി​വ​രെ​യാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24ന് ​രാ​വി​ലെ 7.15ന് ​ക​ണ്ണി​യം​പു​റം ഭാ​ര​ത​പ്പു​ഴ റോ​ഡി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സൊ​സൈ​റ്റി​യി​ൽ നി​ന്ന് പാ​ൽ വാ​ങ്ങി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന ചൈ​ത​ന്യ​വീ​ട്ടി​ൽ നി​ർ​മ​ല​കു​മാ​രി(59)​യു​ടെ ര​ണ്ടു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ ക​വ​രു​ക​യാ​യി​രു​ന്നു.
പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഇ​വ​ർ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ക​ണ്ണി​യം​പു​റ​ത്തും സ​മാ​ന​മാ​യ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി മൊ​ഴി​ന​ൽ​കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഫോ​ർ​മ​ൽ അ​റ​സ്റ്റ് ന​ട​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും മോ​ഷ​ണ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ഇ​വ​ർ സ്വ​ർ​ണം വി​ൽ​ക്കു​വാ​ൻ ഏ​ൽ​പ്പി​ച്ച ര​ണ്ടു​പേ​ർ​ക്കെ​തി​രെ കൂ​ടി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.