കാ​രാ​കു​ർ​ശി​യി​ൽ എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് സം​ഘ​ർ​ഷം
Saturday, October 23, 2021 12:05 AM IST
കാ​രാ​കു​ർ​ശി: കാ​രാ​കു​ർ​ശ്ശി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ ഡി​വൈ​എ​ഫ്ഐ​ക്കാ​ർ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. മു​സ്ലിം ലീ​ഗ്-​സി​പി​എം സം​ഘ​ർ​ഷം.
പ​ഞ്ചാ​യ​ത്തി​ൽ ടെ​ൻ​ഡ​ർ ഷെ​ഡ്യൂ​ൾ വാ​ങ്ങാ​നെ​ത്തി​യ ക​രാ​റു​കാ​രെ ഉ​ൾ​പ്പെ​ടെ​യാ​ണ് ഡി​വൈ​എ​ഫ്ഐ​ക്കാ​ർ മ​ർ​ദ്ദി​ച്ച​തെ​ന്ന് റി​യാ​സ് നാ​ല​ക​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
വ​നി​താ മെ​ന്പ​ർ​മാ​രെ ഉ​ൾ​പ്പെ​ടെ മ​ർ​ദ്ദി​ച്ച​താ​യി റി​യാ​സ് പ​റ​ഞ്ഞു.
സു​താ​ര്യ​മാ​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞ് ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ക്കാ​ർ​ക്ക് ക​രാ​ർ ല​ഭി​ക്കു​ന്ന​തി​നാ​ണ് ഡി​വൈ​എ​ഫ്ഐ അ​ക്ര​മ​ത്തി​നു മു​തി​ർ​ന്ന​തെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.
തു​ട​ർ​ന്ന് മു​സ്ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഗേ​റ്റി​ൽ ഉ​പ​രോ​ധം തു​ട​ങ്ങി. ഏ​റെ​നേ​രം ഉ​പ​രോ​ധം തു​ട​ർ​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് പ്രേ​മ​ല​ത​യു​ടെ വാ​ഹ​നം കു​ടു​ങ്ങി.
ക​ല്ല​ടി​ക്കോ​ട് സി​ഐ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ഉ​പ​രോ​ധം അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് സി​പി​എം, മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റെ​നേ​രം വാ​ക്കേ​റ്റം തു​ട​ർ​ന്നു.
സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തു ഗേ​റ്റി​ൽ നി​ന്ന് എ​എം​യു​പി സ്കൂ​ൾ വ​രെ പ്ര​ക​ട​ന​വും ആ​രം​ഭി​ച്ചു.
ഡി​വൈ​എ​ഫ്ഐ​ക്കാ​രാ​യ ക​രാ​റു​കാ​രെ മ​ർ​ദ്ദി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗം റി​യാ​സ് നാ​ല​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​തെ​ന്ന് സി​പി​എം എ​ൽസി സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു.
മ​ണ​ൽ മാ​ഫി​യ​ക​ളെ കൂ​ട്ടു​പി​ടി​ച്ചു​ള്ള അ​ഴി​മ​തി ഭ​ര​ണ​മാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ പ്ര​ക​ട​നം ക​ഴി​ഞ്ഞ​തോ​ടെ മു​സ്ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും പ്ര​ക​ട​നം ന​ട​ത്തി.