മോഷണം തടയാൻ മൊബൈൽ ആപ്
Saturday, October 23, 2021 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ടു​കു​ത്തി​തു​റ​ന്നു​ള്ള മോ​ഷ​ണം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "സ​കോ ’ആ​പ്പ് ( സേ​ഫ് കോ​വൈ) പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​സ്പി​ സെ​ൽ​വ നാ​ഗ​ര​ത്നം ആ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
വീ​ട് പൂ​ട്ടി കു​ടും​ബ​സ​മേ​തം പു​റ​ത്തു പോ​കു​ന്ന​വ​ർ സ​കോ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ത​ങ്ങ​ളു​ടെ പേ​രു​വി​വ​ര​വും, വി​ലാ​സ​വും ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ഈ ​വി​വ​ര​ങ്ങ​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ എ​ത്തു​ക​യും, അ​വി​ടെ നി​ന്നും വി​വ​ര​ങ്ങ​ൾ അ​ത​തു സ്റ്റേ​ഷ​നി​ലേ​ക്കു കൈ​മാ​റു​ക​യും, അ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വീ​ടീ​രി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് രാ​വി​ലെ​യും, വൈ​കീ​ട്ടും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യും ചെ​യ്യും.​സ​കോ ആ​പ്പ് മൂ​ലം പൂ​ട്ടീ​യി​ട്ട​ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന മോ​ഷ​ണ​ങ്ങ​ൾ ഒ​രു പ​രി​ധി വ​രെ ത​ട​യാ​നാ​കു​മെ​ന്ന് ആ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു കൊ​ണ്ട് എ​സ്പി സെ​ൽ​വ നാ​ഗര​ത്നം പ​റ​ഞ്ഞു.

ആയുധംകാട്ടി ഭീഷണിപ്പെടുത്തി
പണംതട്ടിയ രണ്ടുപേർ പിടിയിൽ

തി​രു​പ്പൂ​ർ: പ​ട്ടാ​പ​ക​ലി​ൽ ന​ടു​റോ​ഡി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും ആ​യു​ധം കാ​ണി​ച്ച് സ്ത്രീ​ക​ളി​ൽ നി​ന്നും, വ​ഴി​പോ​ക്ക​രി​ൽ നി​ന്നും പ​ണം പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത ര​ണ്ടു പേ​രെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു.​ തി​രു​പ്പൂ​ർ അ​രി​സി​ക​ടൈ വീ​ഥി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​റോ​ഡ​രി​കി​ലി​രു​ന്ന് മ​ദ്യ​പി​ച്ച ര​ണ്ടു പേ​ർ റോ​ഡി​ലെ തി​ര​ക്ക് മു​ത​ലെ​ടു​ത്ത് ക​ത്തി​യും, പൊ​ട്ടി​ച്ച മ​ദ്യ​ക്കു​പ്പി​യും കാ​ണി​ച്ച് സ്ത്രീ​ക​ളെ​യും വ​ഴി​പോ​ക്ക​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​ടി​ച്ചു​പ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ ഇ​രുവ​രെ​യും പി​ടി​ച്ചു​കെ​ട്ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.