കാട്ടുപോത്തിന്‍റെ കുത്തേറ്റ് ഗുരുതര പരിക്ക്
Saturday, October 23, 2021 12:03 AM IST
കൊ​ല്ല​ങ്കോ​ട്: പ​റ​ന്പി​ക്കു​ളം മു​പ്പ​തേ​ക്ക​ർ കോ​ള​നി​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ക​രു​മ​ൻ (60) ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം. മു​ത​ല​മ​ട കാ​ന്പ്ര​ത്ത് ച​ള്ള​യി​ലെ ആം​ബു​ല​ൻ​സ് എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​യി​ലും മാ​റി​ട​ത്തി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വ് ഉ​ള്ള​തി​നാ​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്കു മാ​റ്റും.