യു​വാ​വ് വീ​ടി​നു​ള്ളി​ൽ മരിച്ച നിലയിൽ
Friday, October 22, 2021 11:04 PM IST
അ​ഗ​ളി: വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ തൂ​ങ്ങിമ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ട്ട​പ്പാ​ടി കാ​ര​റ​യി​ൽ നെ​ടു​ന്പു​റ​ത്ത് രാ​ജ​പ്പ​ന്‍റെ മ​ക​ൻ രാ​ഹു​ൽ (25) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​വി​ലെ ബ​ന്ധു​ക്ക​ളാ​ണ് വീ​ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. കോ​വി​ഡ് ഒ​ന്നാംഘ​ട്ട​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യി മ​ട്ട​ത്ത്കാ​ട് ചെ​ക്ക്പോ​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

യു​വാ​വ് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​ർ​ക്ക് ഷോ​പ്പ് മെ​ക്കാ​നി​ക്കാ​യും പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കാ​ര​നാ​യും ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. അ​ഗ​ളി പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: അ​ജി​ത. സ​ഹോ​ദ​രി: രേ​ഷ്മ.