പ​ശു​വി​നെ പു​ലി ക​ടി​ച്ച​തെ​ന്ന് ക​ർ​ഷ​ക​ർ, അ​ല്ലെ​ന്നു വ​നംവ​കു​പ്പ്
Thursday, October 21, 2021 11:48 PM IST
നെ​ന്മാ​റ : പോ​ത്തു​ണ്ടി ഡാ​മി​നു സ​മീ​പ​ത്താ​യു​ള്ള പ​റ​ന്പി​ൽ മേ​യാ​ൻ വി​ട്ട പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി ക്ഷീ​ര​ക​ർ​ഷ​ക​യാ​യ പോ​ത്തു​ണ്ടി ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ത​ങ്ക​മ്മ.

മൂ​ന്ന​ര വ​യ​സു​ള്ള പ​ശു​വി​നെ വ്യാ​ഴാ​ഴ്ച രാ​വി​ലെ പാ​ത​യോ​ര​ത്ത് വ​യ​റി​ന്‍റെ ഇ​ട​തു​വ​ശ​ത്താ​യി നീ​ള​ത്തി​ൽ മു​റി​വു​ണ്ടാ​യി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പു​റ​ത്തു​ചാ​ടി​യ നി​ല​യി​ൽ പ​ശു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വീ​ടി​നു തൊ​ട്ടു സ​മീ​പ​ത്തെ പു​ഴ​യോ​ര​ത്തെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പ​റ​ന്പി​ൽ ബു​ധ​നാ​ഴ്ച മേ​യാ​ൻ വി​ട്ട ഏ​ഴു പ​ശു​ക്ക​ളി​ൽ ആ​റെ​ണ്ണ​വും വൈ​കീ​ട്ടോ​ടെ തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. ഒ​രു പ​ശു​വി​നെ കാ​ണാ​താ​യെ​ങ്കി​ലും വൈ​കി​ട്ട് ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ശേ​ഷം പ​റ​ന്പി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചു ന​ട​ന്നെ​ങ്കി​ലും പ​ശു​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

വി​വ​ര​മ​റി​ഞ്ഞ പോ​ത്തു​ണ്ടി വ​നം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യു​ടെ​യോ മ​റ്റു മാം​സ​ഭു​ക്കു​ക​ളു​ടെ​യോ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ലി​യു​ടെ ആ​ക്ര​മ​ണം ആ​ണെ​ങ്കി​ൽ പ​ശു​വി​ന്‍റെ വ​യ​റി​ന് അ​ടി​ഭാ​ഗ​ത്ത് പ​രു​ക്കേ​ൽ​ക്കി​ല്ലെ​ന്നും കൂ​ർ​ത്ത ന​ഖം കൊ​ണ്ടു​ള്ള മു​റി​വ് ശ​രീ​ര​ത്തി​ൽ കാ​ണു​മെ​ന്നും ക​ഴു​ത്തി​ലും മു​റി​വു​ണ്ടാ​കു​മെ​ന്നും പ​റ​യു​ന്നു.

രാ​ത്രി​യി​ൽ റോ​ഡ​രി​കി​ൽ നി​ന്ന് പ​ശു​വി​നെ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​യ​തോ ക​ന്പി​വേ​ലി പോ​ലു​ള്ള​വ ചാ​ടി ക​ട​ക്കു​ന്പോ​ൾ പ​റ്റി​യ​താ​വാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​റ​ഞ്ഞു. 50 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ പ​ശു​വി​ന്‍റെ വ​യ​റി​ന്‍റെ ഇ​ട​ത് അ​ടി​ഭാ​ഗ​ത്താ​യു​ള്ള മു​റി​വ് മൂ​ർ​ച്ച​യേ​റി​യ ക​ന്പി, ഇ​രു​ന്പുദണ്ഡ് തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ത​ട്ടി മു​റി​വ് ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു മൃ​ഗ​ഡോ​ക്ട​റും പ​റ​ഞ്ഞു. മു​റി​വ് തു​ന്നി​ക്കെ​ട്ടി മ​രു​ന്നു ന​ൽ​കി പ​ശു​വി​നു ചി​കി​ത്സ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.