ഷെ​രീ​ഫി​ന്‍റെ കു​ടും​ബ​ത്തി​നു ധ​ന​സ​ഹാ​യം കൈ​മാ​റി
Thursday, October 21, 2021 11:46 PM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​പ​ക​ട മ​ര​ണം സം​ഭ​വി​ച്ച കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ഷ​രീ​ഫി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി ജി​ല്ല​യി​ലെ സ​ഹ​കാ​രി സ​മൂ​ഹം സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​നു​ക​ളി​ലൂ​ടെ സ​മാ​ഹ​രി​ച്ച 10 ല​ക്ഷം രൂ​പ കൈ​മാ​റി.
മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ പി.​കെ.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം. ​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​നാ​യി.
സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ൻ​റ് ര​ജി​സ്റ്റ​ർ പി. ​ഹ​രി​പ്ര​സാ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം. ​ശ​ബ​രി​ദാ​സ​ൻ, യൂ​ണി​യ​ൻ അം​ഗം ജി. ​സു​രേ​ഷ് കു​മാ​ർ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​ജി. സാ​ബു, അ​രി​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​എ. സി​ദ്ധി​ഖ് പ്രസംഗിച്ചു.