ഒ​ന്നാംവി​ള​യെ ര​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ നെ​ട്ടോ​ട്ട​ത്തിൽ
Thursday, October 21, 2021 11:46 PM IST
ആ​ല​ത്തൂ​ർ : എ​ങ്ങ​നെ​യും ഒ​ന്നാം വി​ള​യെ ര​ക്ഷി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. ക​ന​ത്ത മ​ഴ​യും കാ​റ്റും മൂ​ലം പ​ര​ക്കെ നെ​ൽ​ച്ചെ​ടി​ക​ൾ വീ​ഴു​ന്നു. ഇ​തി​നു താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​യി​ടു​വാ​നാ​യി മേ​ലാ​ർ​കോ​ട് പ​ല്ല​ശ്ശാം​കു​ള​ത്തി​നു സ​മീ​പം പാ​ട​ങ്ങ​ളി​ൽ നെ​ൽ​ചെ​ടി​ക​ൾ വെ​ള്ള​ത്തി​ൽ വീ​ഴാ​തി​രി​ക്കാ​ൻ കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം. ഈ ​നെ​ൽ​ചെ​ടി​ക​ൾ ആ​ളു​ക​ളെ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ കൊ​യ്ത്ത് എ​ടു​ക്കു​വാ​ൻ സാ​ധി​ക്കു.