ന​ന്ദി​യോ​ട് മൊ​ബൈ​ൽ ഷോ​പ്പിലെ കവർച്ച: ര​ണ്ടു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, October 21, 2021 12:09 AM IST
ചി​റ്റൂ​ർ : ന​ന്ദി​യോ​ട്ടി​ൽ മൊ​ബൈ​ൽ ഷോ​പ്പ് കു​ത്തിത്തുറ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു.
കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി നി​ര​ഞ്ജ​ൻ (24) തൃ​ശൂ​ർ സ്വദേശി സ​ത്യ​രാ​ജ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു മൂ​ന്നു പേ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ര​ണ്ടു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.
മീ​നാ​ക്ഷി​പു​രം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ മാ​ത്യു, എ​സ്ഐ മ​ണി​ക​ണ്ഠ​ൻ, സി​പി​ഒ​മാ​ര​യ റി​നോ​യ്, പ്ര​തീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യാ​ണ് അ​ഞ്ചം​ഗ സം​ഘ​മെ​ത്തി മൊ​ബൈ​ൽ ഷോ​പ്പ് കു​ത്തി​തു​റ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്.
ശ​ബ്ദം കേ​ട്ട് സ്ഥാ​പ​ന​ത്തി​നു സ​മീ​പ​ത്തെ വീ​ട്ട​മ്മ ഉ​ണ​ർ​ന്ന് ലൈ​റ്റി​ട്ട​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്.
പി​ന്നീ​ട് വി​വ​രം സ​മീ​പ​വാ​സി​ക​ളേ​യും സ്ഥാ​പ​ന ഉ​ട​മ​യേ​യും അ​റി​യി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചി​രു​ന്നു. മീ​നാ​ക്ഷി​പു​രം പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തു കു​തി​ച്ചെ​ത്തി​യി​രു​ന്നു.
പി​ന്നി​ട് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ഒ​ളി​താ​വ​ളം ക​ണ്ടെ​ത്താ​നി​ട​യാ​യ​ത്.
മൊ​ബൈ​ൽ ഷോ​പ്പി​ന​ടു​ത്ത സ്ത്രീ​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലാ​ണ് മോ​ഷ​ണ​ശ്ര​മം ത​ട​യാ​നും പ്ര​തി​ക​ളെ ​കു​ടു​ക്കാ​നും വ​ഴി​യൊ​രു​ക്കി​യ​ത്.