എ​യിം​സി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ കാ​ന്പ​യി​ൻ
Tuesday, October 19, 2021 11:51 PM IST
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ന്ന എ​യിം​സി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ കാ​ന്പ​യി​ൻ ശ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ വ​ലി​യ ജി​ല്ല​യാ​യ പാ​ല​ക്കാ​ട് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പി​ന്നോ​ക്കാ​വ​സ്ഥ​യി​ൽ ആ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കാന്പ​യി​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്ടെ രാ​ഷ്ട്രീ​യ, ജാ​തി, മ​ത ഭേ​ദ​മ​ന്യേ​യു​ള്ള പ്ര​മു​ഖ​രു​ടെ പി​ന്തു​ണ​യോ​ടു​കൂ​ടി ആ​ണ് പാ​ല​ക്കാ​ട്ടു​കാ​രു​ടെ എം​യിം​സി​നാ​യു​ള്ള കാന്പ​യി​ൻ. എ​യിം​സ് ഫോ​ർ പാ​ല​ക്കാ​ട് എ​ന്ന ഹാ​ഷ്ടാ​ഗ് ഉ​പ​യോ​ഗി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ത​ങ്ങ​ളു​ടെ എ​യിം​സ് എ​ന്ന ആ​വ​ശ്യ​ത്തെ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട്ടു​കാ​ർ.
വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി, ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ ഇ​തി​നോ​ട​കം പ്ര​തി​ക​ര​ണം അ​റി​യി​ച്ചു. വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് ഭൂ​മി പാ​ല​ക്കാ​ടു​ണ്ട്. ഇ​തി​ലേ​തെ​ങ്കി​ലും ഒ​ന്നി​ൽ എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. മ​ധ്യ​ഭാ​ഗ​ത്ത് കി​ട​ക്കു​ന്ന ജി​ല്ല​യെ​ന്ന നി​ല​യി​ലും ത​മി​ഴ്നാ​ടി​നും കൂ​ടി പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന​തും പാ​ല​ക്കാ​ട്ട് എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ്രാ​ധാ​ന്യ​മു​ണ്ട്.