ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി നി​റ​ കൊ​യ്ത്തുയ​ന്ത്ര​ങ്ങ​ൾ
Tuesday, October 19, 2021 11:51 PM IST
ആ​ല​ത്തൂ​ർ: ക​ന​ത്ത മ​ഴ​യും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യും മൂ​ലം അ​ന്യ​സം​സ്ഥാ​ന കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ തി​രി​കെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കി നി​റ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ വ​യ​ലു​ക​ളി​ൽ സ​ജീ​വം.കെ.​ഡി ​പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ ആ​ല​ത്തൂ​ർനി​യോ​ജ​ക മ​ണ്ഡ​ലം സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യാ​ണ് നി​റ.

ക​ഴി​ഞ്ഞ 5 വ​ർ​ഷ​മാ​യി നി​റ കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ലൂ​ടെ മി​ത​മാ​യ നി​ര​ക്കി​ൽ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്നു​ണ്ട്. അ​ന്യ​സം​സ്ഥാ​ന യ​ന്ത്ര​ങ്ങ​ൾ​ക്ക് പു​റ​മേ കെ​യ്കോ​യു​ടെ യ​ന്ത്ര​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്കാ​യി നി​റ എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​ന​വി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 2300 രൂ​പ വാ​ട​ക ത​ന്നെ​യാ​ണ് ഈ ​വ​ർ​ഷ​വും നി​റ ക​ർ​ഷ​ക​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​ന്യ​സം​സ്ഥാ​ന കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ 2400 രൂ​പ മു​ത​ൽ 2600 രൂ​പ വ​രെ വാ​ട​ക​യാ​യി ക​ർ​ഷ​ക​രി​ൽ നി​ന്നും ഈ​ടാ​ക്കി​യി​രു​ന്നു.

ഇ​ത് ക​ർ​ഷ​ക​രു​മാ​യി ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കു​ക​യും യ​ന്ത്ര​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ചെ​യ്തു.​ക​ടു​ത്ത ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​ന​വും പ്ര​ള​യ സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ തി​രി​കെ പോ​വു​ക​യും ചെ​യ്തു.​ക​ന​ത്ത മ​ഴ​യി​ലും ബാ​ക്കി​യാ​യ നെ​ല്ലെ​ങ്കി​ലും കൊ​യ്തെ​ടു​ക്കാ​മെ​ന്ന് ക​രു​തി​യ ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ഇ​ര​ട്ടി പ്ര​ഹ​ര​മാ​യി.

ഈ ​പ്ര​തി​സ​ന്ധി​യി​ലും നി​റ​യു​ടെ 50 ല​ധി​കം കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി 2300 രൂ​പ നി​ര​ക്കി​ൽ ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ കൊ​യ്ത്ത് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.