കോ​ഴിമാ​ലി​ന്യ​ സം​സ്ക​ര​ണ ക​ന്പ​നി​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ​ ക​മ്മീഷ​നു പ​രാ​തി
Tuesday, October 19, 2021 12:32 AM IST
ഒ​റ്റ​പ്പാ​ലം:​ കോ​ഴി മാ​ലി​ന്യ​സം​സ്ക​ര​ണ ക​ന്പ​നി​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ​ക​മ്മി​ഷ​നു പ​രാ​തി നൽകി. പ​ന​മ​ണ്ണ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ ക​ന്പ​നി​ക്കെ​തി​രേ​യാ​ണ് പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്ന​ത്.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം​മൂ​ലം പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.
അ​ന​ങ്ങ​ൻ​മ​ല​യു​ടെ അ​ടി​വാ​ര​ത്താ​ണ് ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ന്പ​നി പു​റ​ത്തു​വി​ടു​ന്ന മ​ലി​ന​ജ​ലം മൂ​ലം കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ളും കു​ള​ങ്ങ​ളും മ​ലി​ന​മാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. നി​ര​വ​ധി​ത​വ​ണ അ​ന​ങ്ങ​ന​ടി പ​ഞ്ചാ​യ​ത്തി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
പ​രി​ശോ​ധ​ന​യോ പ​ഠ​ന​മോ കൂ​ടാ​തെ ക​ന്പ​നി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രേ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.