തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം
Saturday, October 16, 2021 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർ ബോ​ർ​ഡ്, കൃ​ഷി വ​കു​പ്പ്, ഹോ​ർ​ട്ടി ക്രോ​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 28, 29, 30 തീ​യ​തി​ക​ളി​ൽ എ​ള​വം​ന്പാ​ടം മാ​തൃ​ക റ​ബ​ർ ഉ​ൽ​പ്പാ​ദ​ക സം​ഘ​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് തേ​നീ​ച്ച, തേ​നീ​ച്ച പെ​ട്ടി, എ​ക്സ്ട്രാ​ക്ട​ർ, സ്മോ​ക്ക​ർ തു​ട​ങ്ങി​യ​വ 40 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ വി​ത​ര​ണം ചെ​യ്യും. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​മു​ണ്ട്.
ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 40 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. പ​രി​ശീ​ല​നം പൂ​ർ​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. താ​ല്പ​ര്യ​മു​ള്ള​വ​ർ 9447783975 എ​ന്ന ന​ന്പ​റി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 4.30 വ​രെ സ​മ​യ​ങ്ങ​ളി​ൽ ഫോ​ണി​ൽ വി​ളി​ച്ച് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു അ​റി​യി​ച്ചു.

കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് സൗ​ഹൃ​ദ​യു​ടെ
കൈ​ത്താ​ങ്ങ്

വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് മൂ​ല​മോ അ​ല്ലാ​തെ​യോ ര​ക്ത​ത്തി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​വ​ർ​ക്കും ഓ​ക്സി​ജ​ൻ സ​ഹാ​യം വേ​ണ്ട കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​റും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റും പ​രി​സ​ര പ്ര​ദേ​ശ​ത്തു​ള്ള രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്ന് വ​ള്ളി​യോ​ട് മി​ച്ചാ​രം​ക്കോ​ട് സൗ​ഹൃ​ദ ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ഹോ​സ്പി​റ്റ​ൽ ബെ​ഡ്, വീ​ൽ​ചെ​യ​ർ, വാ​ക്ക​ർ, ഓ​ക്സി മീ​റ്റ​ർ, ഐ.​വി സ്റ്റാാ​ൻ​ഡ്, വേ​പ്പ​റൈ​സ​ർ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. ഉ​പ​യോ​ഗ​ശേ​ഷം തി​രി​ച്ചെ​ടു​ക്കും വിി​ധ​മാ​ണ് ന​ൽ​കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9946844844 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.