മ​ണ്ണാ​ർ​ക്കാ​ട് സ​ബ്ജ​യി​ൽ നി​ർ​മാ​ണം: സ്ഥ​ലം അ​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി, സ​ർ​വേക്ക​ല്ല് സ്ഥാ​പി​ച്ചു
Saturday, September 25, 2021 12:30 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് മു​ണ്ടേ​ക്ക​രാ​ട് കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്തു സ്ഥാ​പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ​ബ് ജ​യി​ലി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം റ​വ​ന്യൂ വ​കു​പ്പ് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി സ​ർ​വേ​ക​ല്ല് സ്ഥാ​പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ്യ​ൽ സ​ബ്ബ് ജ​യി​ലി​നാ​യി നാ​ല് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ക​യ്യി​ൽ നി​ന്നും റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഈ ​സ്ഥ​ല​ത്താ​ണ് അ​ള​വു ന​ട​ത്തി സ​ർ​വേ​ക്ക​ല്ല് സ്ഥാ​പി​ച്ച​ത്.
പാ​ല​ക്കാ​ട് ജ​യി​ൽ സൂ​പ്ര​ണ്ട് അ​നി​ൽ​കു​മാ​ർ, മ​ണ്ണാ​ർ​ക്കാ​ട് സ​ബ്ജ​യി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് സ​ർ​വേ​യ​ർ​മാ​രാ​യ ഷെ​രീ​ഫ്, റാ​ഫി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി സ​ർ​വേ​ക​ല്ല് സ്ഥാ​പി​ച്ച​ത്. താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ൽ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ദ്ദി​ഷ്ട സ്ഥ​ലം ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി എം.​കെ.​ വി​നോ​ദ് കു​മാ​റും സം​ഘ​വും ക​ഴി​ഞ്ഞ മാ​സം 11 ന് ​സ​ന്ദ​ർ​ശി​ച്ചു.
ജ​യി​ലി​നു വേ​ണ്ടി അ​നു​വ​ദി​ച്ച നാ​ല് ഏ​ക്ക​ർ സ്ഥ​ലം മ​ണ്ണാ​ർ​ക്കാ​ട് റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ള​ന്ന് തി​രി​ച്ചു. സ്ഥ​ലം അ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഡി​ഐ​ജി​യും സം​ഘ​വും അ​ന്ന് മ​ണ്ണാ​ർ​ക്കാ​ടെ​ത്തി​യ​ത്. ചു​റ്റു​മ​തി​ൽ കെ​ട്ടു​ന്ന​തി​നു വേ​ണ്ടി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി പി​ഡ​ബ്ലൂ​ഡി ജ​യി​ൽ അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യി​രു​ന്നു. ഇ​ത് അ​നു​മ​തി​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും ജ​യി​ൽ ഡി​ഐ​ജി എം.​കെ.​ വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു. ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടു കൂ​ടി​യു​ള്ള ജ​യി​ലാ​ണു നി​ർ​മി​ക്കു​ന്ന​ത്.
ജ​യി​ൽ ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​നു വേ​ണ്ടി 1.16 കോ​ടി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ജ​യി​ൽ ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 2019 ഫെ​ബ്രു​വ​രി ആറിന് ​സ​ർവേ ആ​രം​ഭി​ക്കു​ക​യും 19ന് ​സ​ർവേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്തി​തി​രു​ന്നു. കാ​ഞ്ഞി​ര​പ്പു​ഴ ചെ​റി​യ ക​നാ​ൽ ഇ​തി​ലൂ​ടെ പോ​കു​ന്ന​തു കാ​ര​ണം ആ ​ഭാ​ഗം വി​ട്ടു​ള്ള സ്ഥ​ല​മാ​ണ് സ​ബ് ജ​യി​ലി​ന് എ​ൻ​ഒസി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ​ബ്് ജ​യി​ലി​നു ത​ട​സ​മാ​യി നി​ന്നി​രു​ന്ന പ്ര​ധാ​ന പ്ര​ശ്നം ഒ​ഴി​വാ​യി. ഭൂ​മി റ​വ​ന്യൂ വ​കു​പ്പി​ൽ പു​ന​ർ നി​ക്ഷി​പ്ത​മാ​ക്കി​യ ശേ​ഷം മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ജ​യി​ൽ നി​ർ​മാ​ണ​ത്തി​നാ​യി ര​ണ്ടു സേ​വ​ന​വ​കു​പ്പു​ക​ൾ ഭൂ​മി കൈ​മാ​റ്റ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യു വ​കു​പ്പി​ൽ നി​ർ​ത്തി കൈ​വ​ശാ​വ​കാ​ശം ജ​യി​ൽ വ​കു​പ്പി​നു കൈ​മാ​റി ന​ൽ​കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. 2.86 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ജ​യി​ൽ നി​ർ​മാ​ണ​ത്തി​നാ​യി ശു​പാ​ർ​ശ ചെ​യ്തി​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​പ്പോ​ൾ ല​ഭി​ച്ച നാ​ല് ഏ​ക്ക​റിൽ സ്ഥ​ലം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യ​ാണ്. കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന് ഇ​വി​ടെ ഏ​ഴ് ഏ​ക്ക​റോ​ളം സ്ഥ​ല​മു​ണ്ട്. ഇ​തി​ൽ നാ​ല് ഏ​ക്ക​ർ ഭൂ​മി​യാ​ണ് സ​ർ​വേ ന​ട​ത്തി ജ​യി​ൽ വ​കു​പ്പി​നു കൈ​മാ​റു​ന്ന​ത്.
ഇ​ന്ന​ലെ ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. സ​ർ​വേ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി എം​കെ വി​നോ​ദ് കു​മാ​ർ അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​ടി ഷാ​ജി, മ​ണ്ണാ​ർ​ക്കാ​ട് ക​സ​ബ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​നോ​ദ്, സ്റ്റാ​ഫ് ബി​ജു, സ​ർ​വേ​യ​ർ ഷ​രീ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്ഥ​ലം ക​ഴി​ഞ്ഞ ഓഗ​സ്റ്റ് 11 ന് ​സ​ർ​വേ ചെ​യ്ത​ത്.
ഈ ​സം​ഘ​മാ​ണ് ഇ​ന്ന​ലെ സ​ർ​വേക​ല്ല് സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​നി ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​മാ​ണ് ന​ട​ക്കു​ക.