ക​ര​ടി​യോ​ട്ടി​ൽ കാ​ട്ടാ​ന​ വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, September 25, 2021 12:30 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ തി​രു​വി​ഴാം​കു​ന്ന് ക​ര​ടി​യോ​ട് ഇ​ന്നു പു​ല​ർ​ച്ചെ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഇ​രു​ന്നൂ​റോ​ളം വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. കു​ല​ച്ച് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​തെ​ന്ന് വ​ള​പ്പി​ൽ അ​വ​റാ​ൻ പ​റ​ഞ്ഞു. കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച വാ​ഴ​കൃ​ഷി​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു വ​നം​വ​കു​പ്പ് ത​യാ​റാ​വ​ണ​മെ​ന്ന് അ​വ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തി​രു​വി​ഴാം​കു​ന്ന് മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ കൃ​ഷി​യി​ട​ത്തി​ലേ​ക്കു കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഇ​ര​ട്ട​വാ​രി​യി​ൽ ന​ട​ന്ന ജ​ന ജാ​ഗ്ര​താ സ​മി​തി​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ര​ണ്ടു​ദി​വ​സം മു​ന്പ് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ ക​ര​ടി​യോ​ടു​ള്ള നാ​ലു ക​ർ​ഷ​ക​രു​ടെ അ​ഞ്ഞൂ​റോ​ളം വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. ക​ര​ടി​യോ​ട് ഇ​പ്പോ​ൾ ആ​ഴ്ച​യി​ൽ മൂ​ന്നോ നാ​ലോ ത​വ​ണ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10 മ​ണി​യോ​ടെ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ കോ​ഴി​ഫാ​മി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തെ ത​ട​ഞ്ഞു. കു​റ​ച്ചു സ​മ​യം റോ​ഡി​ൽ നി​ന്ന ആ​ന പി​ന്നീ​ട് വ​ഴി​മാ​റി പോ​യെ​ന്നു വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ പ​റ​ഞ്ഞു.
ക​ണ്ണ​ത്ത് ബ​ഷീ​ർ, ചേ​രി​യ​ത്ത് അ​ലി, ഓ​ട​ക്കു​ഴി​യി​ൽ ഷാ​ഫി, കാ​ഞ്ഞി​ര​മ​ണ്ണ ബാ​പ്പു​ട്ടി, എ​ന്നി​വ​രു​ടെ വാ​ഴ​ക​ളും ക​വു​ങ്ങു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പ് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി പാ​ലോ​ളി ഹം​സ, വെ​ട്ടി​ക്കാ​ട്ടി​ൽ വാ​സു, തു​ണ്ട​ത്തി​ൽ രാ​ജു തു​ട​ങ്ങി​യ​വ​രു​ടെ റ​ബ​ർ തൈ​ക​ൾ, തേ​ങ്ങ്, വാ​ഴ, ക​വു​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ താ​ളി​യി​ൽ ഇ​ല്യാ​സ്, ഓ​ട​ക്കു​ഴ​ലി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രു​ടെ നെ​ൽ​കൃ​ഷി​യും കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ചി​രു​ന്നു. കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടും കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
ന​ശി​ച്ച കൃ​ഷി​യു​ടെ ക​ണ​ക്കെ​ടു​ത്ത് ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും വ​നം വ​കു​പ്പ​ധി​കൃ​ത​ർ ചെ​യ്യു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​ർ​ക്കു പ​രാ​തി​യു​ണ്ട്.