സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പ്: മു​ങ്ങി​യ പ്ര​തി​ക്കാ​യി അ​ന്വേഷ​ണം
Saturday, September 25, 2021 12:28 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി​യി​ൽ സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേഷ​ണ​മാ​രം​ഭിച്ചു.
മേ​ലേപ​ട്ടാ​ന്പി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​നം നി​ധി ലി​മി​റ്റ​ഡ് ഉ​ട​മ കെ.​മ​നോ​ഹ​ര​നാ​ണ് കോ​ടി​ക​ളു​ടെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ​ത്. ഇ​തി​ന​കം എ​ഴു​പ​തി​ല​ധി​കം പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി കാ​ണി​ച്ച് പ​ട്ടാ​ന്പി പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യി​ട്ടു​ണ്ട്.
പ​രാ​തി​ക​ൾ ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ട​മ്മ​മാ​രെ​യും യു​വാ​ക്ക​ളെ​യും ക​ള​ക‌്ഷ​ൻ ഏ​ജ​ന്‍റു​മാ​രാ​ക്കി​യാ​ണ് നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​രു​ന്ന​ത്.
ര​ണ്ടാ​ഴ്ച മു​ൻ​പ് ഉ​ട​മ മ​നോ​ഹ​ര​ൻ പ​ണ​വു​മാ​യി മു​ങ്ങി​യെ​ന്നാ​ണ് നി​ക്ഷേ​പ​ക​രും സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ നി​ക്ഷേ​പ​ക​ർ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​ൽ ക​ള​ക‌്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ ആ​ശ​ങ്ക​യി​ലാ​ണ്.
പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ടാ​ന്പി പോ​ലീ​സ് സ്ഥാ​പ​ന​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.
ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ളും രേ​ഖ​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
സ്ഥാ​പ​നം സീ​ൽ​വെ​ച്ച് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. 100ല​ധി​കം ആ​ളു​ക​ൾ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യാ​ണ് വി​വ​രം. ജ​നം​ നി​ധി ലി​മി​റ്റ​ഡി​ന്‍റെ പാ​ല​ക്കാ​ട്, ഗു​രു​വാ​യൂ​ർ, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ശാ​ഖ​ക​ളി​ലും സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് വി​വ​രം.
നി​ക്ഷേ​പ​ത്തി​നൊ​പ്പം ത​ന്നെ ചി​ട്ടി ന​ട​ത്തി​പ്പി​ലും നി​ര​വ​ധി​പേ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. ബി​സി​ന​സ് ലോ​ണ്‍, വ്യ​ക്തി​ഗ​ത വാ​യ്പ, റി​ക്ക​റിം​ഗ് ഡെ​പ്പോ​സി​റ്റ്, സേ​വിം​ഗ്സ് ഡെ​പ്പോ​സി​റ്റ്, ഗോ​ൾ​ഡ് ലോ​ണ്‍, ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് എ​ന്നീ സേ​വ​ന​ങ്ങ​ളു​മാ​യാ​ണ് സ്ഥാ​പ​നം നാ​ലു​വ​ർ​ഷം മു​ന്പ് പ​ട്ടാ​ന്പി​യി​ൽ തു​ട​ങ്ങി​യ​ത്.
പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ഗു​രു​വാ​യൂ​ർ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ത്തി​ന് ശാ​ഖ​ക​ളു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പ​ട്ടാ​ന്പി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക്കു വേ​ണ്ടി​യു​ള്ള തെര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.