സമരസദസ് സംഘടിപ്പിച്ചു
Friday, September 24, 2021 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: 27ന് ​ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ഭാ​ര​ത ബ​ന്ദി​ന്‍റെ ഭാ​ഗ​മാ​യി എ​ഐടിയുസി ​ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ആ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വ​ട​ക്ക​ഞ്ചേ​രി യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര സ​ദ​സി​ൽ യൂ​ണി​യ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ. ​ഇ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അം​ജി​ത് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​ഐ ആ​ല​ത്തൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ. അ​മീ​ർ, എഐടിയുസി ​സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കെ. ​എ അ​ബൂ​ബ​ക്ക​ർ, എഐടിയുസി ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ഞ്ഞ​പ്ര ച​ന്ദ്ര​ൻ ,ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ച്ച്. ഹ​നീ​ഫ, എഐടിയുസി ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ. ​സു​രേ​ഷ് കു​മാ​ർ ,സി​പി​ഐ വ​ട​ക്ക​ഞ്ചേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ടി. ​ഡി വി​ജ​യ​ൻ ,വ​സ്തു വ്യാ​പാ​രി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ആ​ല​ത്തൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​ടി ജോ​യ്, കി​സാ​ൻ സ​ഭ ആ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ജാ​ക്സ​ൻ ലൂ​യി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ. ​വി അ​ബ്ബാ​സ് സ്വാ​ഗ​ത​വും അം​ബു​ജാ​ക്ഷ​ൻ ന​ന്ദിയും ​പ​റ​ഞ്ഞു.