ജി​ല്ലാ ജ​യി​ലി​ൽ ചെ​ണ്ടു​മ​ല്ലിപ്പൂക്ക​ൾ വി​ള​വെ​ടു​ത്തു തു​ട​ങ്ങി
Thursday, September 23, 2021 12:13 AM IST
മ​ല​ന്പു​ഴ: ഇ​ത്ത​വ​ണ​യും ജ​യി​ലി​ലെ പൂ​കൃ​ഷി വി​ള​വെ​ടു​ത്ത് വി​ല്പ​ന ആ​രം​ഭി​ച്ചു. ചെ​ണ്ടു​മ​ല്ലി, വാ​ടാ​ർ മ​ല്ലി, മു​ല്ല, സൂ​ര്യ​കാ​ന്തി തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി​യാ​യി ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളാ​ണ് ആ​ഴ്ച​യി​ൽ 10-12 കി​ലോ വീ​തം പൂ​ക ച്ച​വ​ട​ക്കാ​ർ ജ​യി​ലി​ൽ വ​ന്ന് വാ​ങ്ങി കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​പ്പോ​ൾ 40 രൂ​പ​യാ​ണ് കി​ലോ​ക്ക് ല​ഭി​ക്കു​ന്ന​ത്. ന​വ​രാ​ത്രി സ​മ​യ​ത്ത് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം 160 കി​ലോ പൂ​ക്ക​ൾ വി​റ്റ് 7000 രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് മു​ത​ൽ​കൂ​ട്ടി. ഇ​ത്ത​ര​ത്തി​ൽ പൂ​വി​റ്റ് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത് ഇ​വി​ടെ നി​ന്നു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ജ​യി​ൽ ന​ടു​മു​റ്റ​ത്തും ക​വാ​ട​ത്തി​ൽ നി​ന്നും ജ​യി​ലി​ലേ​ക്കു​ള്ള വ​ഴി​ക്കി​രു​വ​ശ​വും പൂ​ക്ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ത​ന്നെ പോ​സി​റ്റീ​വ് അ​നു​ഭ​വ​മാ​ണ്. കൂ​ടാ​തെ വി​വി​ധ പ​ച്ച​ക്ക​റി കൃ​ഷി​ക്കി​ട​യി​ലും പൂ​ച്ചെ​ടി​ക​ൾ ന​ട്ടി​ട്ടു​ണ്ട്. ഇ​ത് കീ​ട നി​യ​ന്ത്ര​ണ ഉ​പാ​ധി എ​ന്ന നി​ല​യി​ലാ​ണ് ചെ​യ​തി​രി​ക്കു​ന്ന​ത്. പൂ​ കൃ​ഷി​യി​ലേ​ർ​പ്പെ​ടു​ന്ന ത​ട​വു​കാ​ർ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്. ക​റ​ക്ഷ​ണ​ൽ സെ​ന്‍റ​റാ​യ ജ​യി​ലി​ൽ പൂ​കൃ​ഷി​യി​ലൂ​ടെ അ​രോ​മ തെ​റാ​പ്പി, ക​ള​ർ തെ​റാ​പ്പി എ​ന്നീ സ​ങ്കേ​ത​ങ്ങ​ൾ അ​റി​യാ​തെ ത​ന്നെ പ​ക​ർ​ത്ത​പ്പെ​ടു​ക​യാ​ണ്.