ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, September 23, 2021 12:11 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ അ​തി​ക്ര​മം, യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​പ്പു​ഴ നെ​ല്ലി​ക്കു​ന്ന് ക​രി​ന്പ​ന​യ്ക്ക​ൽ വീ​ട്ടി​ൽ ഷ​ബീ​ർ (ചൂ​ട്ട-30) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു ന​ട​ന്നു​വ​രും വ​ഴി ഇ​ട​വ​ഴി​യി​ൽ വ​ച്ച് ഒ​ളി​ഞ്ഞു​നി​ന്ന പ്ര​തി, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ അ​തി​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പ്ര​തി​രോ​ധി​ച്ച് ഒ​ച്ച​വ​ച്ച​തോ​ടെ ഷ​ബീ​ർ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു.
തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് സി​ഐ പി. ​അ​ജി​ത്കു​മാ​ർ, എ​സ്ഐ കെ.​ആ​ർ. ജ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.