മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തു​ള്ള സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ശു​ദ്ധി​ക​ല​ശം
Thursday, September 23, 2021 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​പ​ക​ട മു​ന​ന്പാ​യ ദേ​ശീ​യ​പാ​ത മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തു​ള്ള സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ശു​ദ്ധി​ക​ല​ശം.
പാ​ത​യോ​ര​ത്തെ പൊ​ന്ത​ക്കാ​ടു മാ​റ്റി കു​ഴി​ക​ളെ​ല്ലാം ജെ​സി​ബി യു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണ്ണി​ട്ടു​നി​ക​ത്തി. കൂ​ടു​ത​ൽ സു​ര​ക്ഷാ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ബൈ​പ്പാ​സി​ലെ കു​ഴി​ക​ളും ടാ​ർ മി​ക്സ​ർ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചു. അ​തേ​സ​മ​യം, ജം​ഗ്ഷ​നി​ൽ ടൈം ​ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ കൊ​ണ്ടൊ​ന്നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കി​ല്ല.
ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഏ​തു​സ​മ​യ​വും വ​ൻ ദു​ര​ന്തം സം​ഭ​വി​ക്കാ​മെ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. മം​ഗ​ല​ത്തെ പാ​ലം പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വി​ടെ വീ​ണ്ടും വാ​ഹ​ന തി​ര​ക്ക് കൂ​ടും.