വായ്പാ പദ്ധതിയിലേക്ക് അ​പേ​ക്ഷി​ക്കാം
Wednesday, September 22, 2021 1:00 AM IST
പാലക്കാട്: സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഒബിസി വി​ഭാ​ഗ​ക്കാ​രാ​യ വ​നി​ത​ക​ൾ​ക്ക് നാ​മ​മാ​ത്ര/​ചെ​റു​കി​ട സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പ​ര​മാ​വ​ധി ഒ​രു ല​ക്ഷം വ​രെ​യു​ള്ള വാ​യ്പാ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
പ​ദ്ധ​തി പ്ര​കാ​രം പ​ച്ച​ക്ക​റി​, മ​ത്സ്യ​കൃ​ഷി, ആ​ടു​വ​ള​ർ​ത്ത​ൽ, പ​ശു വ​ള​ർ​ത്ത​ൽ, ക​ച്ച​വ​ടം, ഭ​ക്ഷ്യ​സം​സ്ക​ര​ണം, കാ​റ്റ​റി​ംഗ്, പെ​ട്ടി​ക്ക​ട, ത​ട്ടു​ക​ട, പ​പ്പ​ട നി​ർ​മാ​ണം, മെ​ഴു​കു​തി​രി നി​ർ​മാ​ണം, നോ​ട്ട്ബു​ക്ക് ബൈ​ൻ​ഡി​ംഗ്, ക​ര​കൗ​ശ​ല നി​ർ​മാ​ണം, ടൈ​ല​റിം​ഗ്, ബ്യൂ​ട്ടി​പാ​ർ​ല​ർ തു​ട​ങ്ങി ചെ​റി​യ മൂ​ല​ധ​ന​ത്തി​ൽ തു​ട​ങ്ങാ​വു​ന്ന നാ​മ​മാ​ത്ര/ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാം. ഫോ​ണ്‍: 04912505366.