ഗ്യാസ് ക്ഷാമത്തിനു പരിഹാരം കാണണം
Wednesday, September 22, 2021 1:00 AM IST
പാലക്കാട്: 35 വ​ർ​ഷ​മാ​യി കാ​ര്യ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ കോ​ള​നി, റെയി​ൽ​വേ സ്റ്റോ​റി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള എ​ൽപി​ജി ഗ്യാ​സ് ഏ​ജ​ൻ​സി പൂ​ട്ടി​യ​തുമൂ​ലം 3200 ൽ ​അ​ധി​കം വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രാ​ഴ്ചയി​ൽ അ​ധി​ക​മാ​യി ഗ്യാ​സ് ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ണെന്നും പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) അ​ക​ത്തേ​ത്ത​റ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സ​തീ​ഷ് അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ് ഉ​ൽ​ഘ​ട​നം ചെ​യ്തു.​ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.വി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ശ​ങ്ക​ർ, യൂസ​ഫ്, രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ജ​യ​പ്ര​കാ​ശ്, രാ​ധ സ​തീ​ഷ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

അ​പേ​ക്ഷി​ക്കാം

പാലക്കാട്: കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. പ്ല​സ് വ​ണ്‍ മു​ത​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് കോ​ഴ്സു​ക​ൾ വ​രെ​യും പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കോ​ഴ്സു​ക​ളി​ലും പ​ഠി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​ക്ടോ​ബ​ർ 31ന​കം ജി​ല്ലാ ക്ഷേ​മ​നി​ധി ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണ​ം.